തിരുവനന്തപുരം: ആറ്റിങ്ങൽ ഡിപ്പോയിലെ കെഎസ്ആർടിസി ബസിന് ചിറയിൻകീഴ് അഴൂരിൽ യാത്രയ്ക്കിടെ തീ പിടിച്ചു. 39 യാത്രക്കാരുമായി ചിറയിൻകീഴിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ബസ്സിലാണ് തീപിടിച്ചത്. 12 മണിയോടെ ബസ് ചിറയിൻകീഴ് അഴൂരിൽ എത്തുമ്പോൾ റേഡിയേറ്ററിൽ നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവർ ബസ് സൈഡിലേക്ക് മാറ്റുകയും യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുകയുമായിരുന്നു. തുടർന്ന് ബസ്സിന് തീ പടർന്നു പിടിക്കുകയായിരുന്നു. ആറ്റിങ്ങൽ വർക്കല എന്നീ യൂണിറ്റുകളിലെ ഫയർഫോഴ്സ് എത്തിയാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന് കാരണം വ്യക്തമല്ല. ആറ്റിങ്ങൽ ഡിപ്പോയിലെ ബസ് ആണ് കത്തിയത്.
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിന് തീ പിടിച്ചു
RECENT NEWS
Advertisment