തിരുവനന്തപുരം: ആറ്റിങ്ങല്‍ ഡിപ്പോയിലെ കെഎസ്‌ആര്‍ടിസി ബസിന് ചിറയിന്‍കീഴ് അഴൂരില്‍ യാത്രയ്ക്കിടെ തീ പിടിച്ചു.39 യാത്രക്കാരുമായി ചിറയിന്‍കീഴില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്‌ആര്‍ടിസി ബസ്സിലാണ് തീപിടിച്ചത്.12 മണിയോടെ ബസ് ചിറയിന്‍കീഴ് അഴൂരില്‍ എത്തുമ്ബോള്‍ റേഡിയേറ്ററില്‍ നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ ബസ് സൈഡിലേക്ക് മാറ്റുകയും യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുകയുമായിരുന്നു.തുടര്‍ന്ന് ബസ്സിന് തീ പടര്‍ന്നു പിടിക്കുകയായിരുന്നു. ആറ്റിങ്ങല്‍ വര്‍ക്കല എന്നീ യൂണിറ്റുകളിലെ ഫയര്‍ഫോഴ്സ് എത്തിയാണ് തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന് കാരണം വ്യക്തമല്ല. ആറ്റിങ്ങല്‍ ഡിപ്പോയിലെ ബസ് ആണ് കത്തിയത്.
തിരുവനന്തപുരത്ത് കെഎസ്‌ആര്‍ടിസി ബസിന് തീ പിടിച്ചു
RECENT NEWS
Advertisment