കെ.എസ്.ആര്‍.ടി.സി റൂട്ടും ബസും അറിയാം ; പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഒക്ടോബറില്‍ ഒരുങ്ങും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഓരോ പാതയിലുമുള്ള കെ.എസ്.ആർ.ടി.സി ബസുകളുടെ വിവരം യാത്രക്കാരെ അറിയിക്കുന്നതിനുള്ള പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം ഒക്ടോബർ മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് മാനേജ്മെന്റ്  അറിയിച്ചു. പദ്ധതി നിർവഹണ ചുമതലയുണ്ടായിരുന്ന സി – ഡാക്കിന്റെ  വീഴ്ച കാരണം വൈകിയ പദ്ധതി ഇപ്പോൾ കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെയാണ് പൂർത്തീകരിക്കുന്നതെന്നും സി.എം.ഡി ബിജു പ്രഭാകർ അറിയിച്ചു.

കെ.എസ്.ആർ.ടി.സി. കണ്ടക്ടർമാരെ നിയോഗിച്ച് റൂട്ട് മാപ്പും സ്റ്റോപ്പുകളും ഉൾക്കൊള്ളിച്ച് ഡേറ്റ തയ്യാറാക്കി കൈമാറിയിട്ടും സി – ഡാക്ക് ആറുമാസത്തോളം പദ്ധതി വൈകിപ്പിച്ചു. സോഫ്റ്റ് വെയർ നിർമ്മാണവും വൈകി. ഇതേതുടർന്നാണ് സി – ഡാക്കിനെ ഒഴിവാക്കിയത്.

സി – ഡാക്കിന് കൈമാറിയ ഡേറ്റ തിരികെ നൽകാത്തതിനാൽ കെ.എസ്.ആർ.ടി.സി വീണ്ടും ജീവനക്കാരെ നിയോഗിച്ച് സർവേ നടത്തി വിവരങ്ങൾ ശേഖരിക്കുകയാണ്. ഇതുവഴിയുണ്ടായ നഷ്ടം സി – ഡാക്കിൽ നിന്നും ഈടാക്കാൻ നിയമനടപടി സ്വീകരിക്കും. സി -ഡാക്ക് നിർദേശിച്ചപ്രകാരം വാങ്ങിയ 50ജി.പി.എസുകളാണ് ബസുകളിൽ ഉപയോഗിച്ചത്. ഇവ കൃത്യമായ വിവരം നൽകിയില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...