തിരുവനന്തപുരം : തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലില്‍ തീപിടുത്തം. ടെര്മിനലിലെ അഞ്ചാം നിലയിലാണ് തീപിടിത്തം ഉണ്ടായത്. ഈ നിലയില്‍ പ്രവര്‍ത്തിച്ചിരുന്നത് ആര്‍.ടി.ഒ ഓഫീസാണ്. ഇതിനോട് ചേര്‍ന്നുള്ള മുറിയിലാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്‍റെ ഫയര്‍ എക്സിറ്റ് പൂട്ടിയിട്ട നിലയിലായിരുന്നു. അതിനാല്‍ തീ അണയ്ക്കുന്നതില്‍ താമസം നേരിട്ടു. അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ക്ക് തീ വരുന്ന സ്ഥലം കണ്ടെത്താന്‍. പത്ത് മിനുട്ടിലേറെ വേണ്ടി വന്നു.
ഫയര്‍ എക്സിറ്റ് പൂട്ടിയിട്ടതിനാല്‍ ഡോര്‍ തകര്‍ത്താണ് രക്ഷാസംഘം അകത്തേക്ക് കയറിയത്. സ്ഥിതി ഇപ്പോള്‍ നിയന്ത്രണവിധേയമാണ്. തീപിടിച്ചത് കോണിപ്പടിയോട് ചേര്‍ന്ന ഭാഗത്ത് കൂട്ടിയിട്ട പേപ്പറിനും മാലിന്യത്തിനുമാണ്. ശുചിമുറിയില്‍ നിന്ന് ബക്കറ്റില്‍ വെള്ളം എടുത്ത് ഒഴിച്ചും ഫയര്‍ ഫോഴ്സ് എത്തിച്ച ഫയര്‍ എക്സ്റ്റിംഗ്വിഷര്‍ ഉപയോഗിച്ചുമാണ് തീ കെടുത്തിയത്.