മെഡിക്കല്‍ വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ച സംഭവം ; കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മെഡിക്കല്‍ വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. കാറിന്റെ ഡ്രൈവറായിരുന്ന കിളിമാനൂര്‍ കുന്നുമ്മല്‍ സ്വദേശി പി.എസ് പ്രതീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ  നരഹത്യക്ക് കേസെടുത്തു.

പ്രതീഷും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളും മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കാറില്‍ നിന്ന് മദ്യക്കുപ്പികളും കണ്ടെടുത്തിരുന്നു. ഞായറാഴ്ച രാവിലെ നാല് മണിക്ക് ചന്തവിള കിന്‍ഫ്രയ്ക്ക് സമീപമായിരുന്നു സംഭവം. ബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ചാണ് എംബിബിഎസ് വിദ്യാര്‍ത്ഥി നിതിന്‍ സി ഹരി മരിച്ചത്.

ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കൊട്ടാരക്കര സ്വദേശി വിഷ്ണു ഗുരുതര പരിക്കോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളാണ് നിതിനും വിഷ്ണുവും. കഴക്കൂട്ടം ഭാഗത്തുനിന്ന് അമിത വേഗതയിലെത്തിയ ഇന്നോവ കാര്‍ ബൈക്കിലിടിക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വീണ്ടും ബിജെപി നേതാവിന്റെ മകൾ രംഗത്ത്

0
ന്യൂഡൽഹി: സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വീണ്ടും ബിജെപി നേതാവിന്റെ മകൾ...

നിപാ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ഐ സി യുവിൽ ചികിത്സയിലായിരുന്ന രോഗിയെ റൂമിലേക്ക്...

0
കോഴിക്കോട് : നിപാ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ഐ സി യുവിൽ...

കൗൺസിലർ ആർ സുഗതന് അവധി

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍...

വിദ്യാർഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന വാഗ്ദാനം പാലിച്ചില്ല ; വീണ്ടും...

0
ന്യൂഡൽഹി: വിദ്യാർഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന വാഗ്ദാനം...