കൊല്ലം: കൊട്ടാരക്കര ഡിപ്പോയിൽ നിന്നും കെഎസ്ആർടിസി ബസ് മോഷ്ടിച്ച് കടത്തി . കെ.എൽ 157508 വേണാട് ബസാണ് മോഷണം പോയത്. കെഎസ്ആർടിസി ജീവനക്കാരുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഇന്ന് രാവിലെയാണ് ബസ് മോഷണം പോയ വിവരം അറിയുന്നത്. കൊട്ടാരക്കര മുൻസിപ്പൽ ഓഫീസിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വേണാടാണ് മോഷണംപോയത്. മറ്റേതെങ്കിലും ഡ്രൈവർ ബസ് മാറിയെടുത്തുകൊണ്ട് പോയെന്നാണ് ആദ്യം കരുതിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് മോഷണം പോയതാണെന്ന് തിരിച്ചറിഞ്ഞത്. ബസിനായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്