Thursday, May 15, 2025 1:42 pm

പത്തനംതിട്ടയിൽ നിന്നും ബാംഗ്ലൂരിലേക്ക് അടുത്ത ആഴ്ച മുതൽ കെ.എസ്.ആർ.ടി.സി – സിഫ്റ്റ് എസി സെമി സ്ലീപ്പർ 

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ഡിപ്പോയിൽ നിന്നും ബാംഗ്ലൂരിലേക്ക് അടുത്ത ആഴ്ച മുതൽ കെ.എസ്.ആർ.ടി.സി – സിഫ്റ്റ് എസി സെമി സ്ലീപ്പർ സർവീസ് സർവ്വീസ് ആരംഭിക്കും. ആറന്മുള എം.എൽ.എയും ആരോഗ്യ വകുപ്പ് മന്ത്രിയുമായ വീണാ ജോർജ്ജിന്റെ ഇടപെടലിനെ തുടർന്നാണ് പത്തനംതിട്ടയിൽ നിന്ന് ബാംഗ്ലൂരിലേക്ക് സെമി സ്ലീപ്പർ സർവീസ് ആരംഭിക്കുന്നതിന് തീരുമാനമായത്.

വൈകീട്ട് 5.30 നാണ് പത്തനംതിട്ടയിൽ നിന്ന്  സർവ്വീസ് ആരംഭിക്കുന്നത്. കോട്ടയം, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, സേലം വഴിയാണ് ബാംഗ്ലൂർ എത്തുക. രാത്രി 7.30 ക്കാണ് തിരികെ ബാംഗ്ലൂരിൽ നിന്ന് പുറപ്പെടുന്നത്. സംസ്ഥാന സർക്കാർ പുതിയതായി രൂപീകരിച്ച കെ.എസ്. ആർ.ടി.സി – സിഫ്റ്റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് എസി സെമി സ്ലീപ്പർ ബസ്.

ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുന്നതിനും സൗകര്യമുണ്ട്. www.online.keralartc.com എന്ന വെബ് സൈറ്റിലുടെയും  “Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്. തൽക്കാൽ ടിക്കറ്റുകളും, അഡീഷണൽ സർവ്വീസ് ടിക്കറ്റുകളും ഓൺ ലൈൻ വഴി ലഭ്യമായിരിക്കും.പത്തനംതിട്ടയിൽ നിന്നും ബാംഗ്ലൂരിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇത് ഏറെ സഹായകരമാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കെ എസ് ആർ ടി സി- സിഫ്റ്റ് ബസിൽ യാത്രക്കാർക്ക് മികച്ച നിലവാരത്തിലുള്ള യാത്രാനുഭവം   ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സിനിമാപ്പാട്ടിൽ ഭക്തിഗാനം മിക്സ് ചെയ്ത് ‘ഹിന്ദു വികാരം’ വ്രണപ്പെടുത്തി ; 100 ​​കോടി നഷ്ടപരിഹാരം...

0
ചെന്നൈ : തമിഴ് നടൻ സന്താനത്തിനെ വരാനിരിക്കുന്ന ഡിഡി നെക്സ്റ്റ് ലെവൽ...

തപാൽ വോട്ടുകൾ പൊട്ടിച്ചെന്ന ജി.സുധാകരന്റെ വെളിപ്പെടുത്തലിൽ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ

0
ആലപ്പുഴ: തപാൽ വോട്ടുകൾ പൊട്ടിച്ചെന്ന ജി. സുധാകരന്റെ വെളിപ്പെടുത്തലിൽ കേസെടുക്കാൻ തെരഞ്ഞെടുപ്പ്...

ഖൈ​ത്താ​നി​ൽ അ​പ്പാ​ർ​ട്മെ​ന്റ് കെ​ട്ടി​ട​ത്തി​ൽ തീ​പി​ടു​ത്തം

0
കു​വൈ​ത്ത് സി​റ്റി : ഖൈ​ത്താ​നി​ൽ അ​പ്പാ​ർ​ട്മെ​ന്റ് കെ​ട്ടി​ട​ത്തി​ൽ തീ​പി​ടു​ത്തം. ക​ഴി​ഞ്ഞ ദി​വ​സം...