കാറിലിടിച്ച് നിര്‍ത്താതെ പോയി ; കെഎസ്ആര്‍ടിസി ബസ് പിന്തുടര്‍ന്ന് പിടിച്ച് ജോയിന്‍റ് ആര്‍ടിഒ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കാറിലിടിച്ച്‌ നിര്‍ത്താതെ പോയ കെഎസ്‌ആര്‍ടിസി ബസ് പിന്തുടര്‍ന്ന് പിടികൂടി ആലുവ ജോയിന്‍റ് ആര്‍ടിഒ. വടക്കന്‍ പറവൂര്‍-ആലുവ റൂട്ടില്‍ ഒടുന്ന കെഎസ്‌ആര്‍ടിസി ബസ് ഡ്രൈവറാണ് വഴി നല്‍കാത്ത ദേഷ്യത്തില്‍ ജോയിന്‍റ് ആര്‍ടിഒ സലിം വിജയകുമാറിന്‍റെ കാറില്‍ ഇടിച്ച്‌ നിര്‍ത്താതെ പോയത്. ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തു.

സജീവന്‍ എന്ന കെഎസ്‌ആര്‍ടിസി ഡ്രൈവറെ ആലുവ പോലീസ് ബസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആളറിയാതെ ബസ് ഡ്രൈവര്‍ ജോയിന്‍റ് ആര്‍ടിഒയോട് ആക്രോശിച്ചതായും പരാതിയുണ്ട്. കാറിലിടിച്ച്‌ നിര്‍ത്താതെ പോയ ബസിനെ പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തിയപ്പോള്‍ താന്‍ പോയി കേസ് കൊടുത്തോ എന്നായിരുന്നു കെ എസ് ആര്‍ ടി സി ഡ്രൈവര്‍ ആളറിയാതെ ജോയിന്‍റ് ആര്‍ടിഒയോട് കയര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്.

വെള്ളിയാഴ്ച പറവൂരിലെ ഫിറ്റ്നസ് ടെസ്റ്റ് മൈതാനത്ത് നിന്ന് ആലുവ സ്റ്റേഷനിലുള്ള ഓഫീസിലേക്ക് കാറില്‍ വരുകയായിരുന്നു .ജോയിന്‍റ് ആര്‍ ടി ഒ. ഈ സമയം പിന്നാലെ വന്ന ബസ് ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ കാറിന് മുന്നില്‍ പോയ ബൈക്ക് യാത്രികന്‍ യു ടേണ്‍ എടുക്കുന്നതിനായി കാര്‍ നിര്‍ത്തി കൊടുക്കേണ്ടി വന്നു. ഈ സമയവും ബസ് ഡ്രൈവര്‍ നിരന്തരം ഹോണ്‍ മുഴക്കിക്കൊണ്ടിരുന്നു. പിന്നീട് ഗതാഗത കുരുക്കില്‍ അകപ്പെട്ടപ്പോഴും പിന്നാലെ നിര്‍ത്താതെ ഹോണ്‍ അടിച്ചുകൊണ്ടിരുന്നു.

ഇതോടെ ജോയിന്‍റ് ആര്‍ടിഒ കാറില്‍നിന്ന് ഇറങ്ങി കെ എസ് ആര്‍ ടി സി ഡ്രൈവറോട് സംസാരിച്ചു. വാഹനം ഗതാഗതകുരുക്കില്‍ കിടക്കുമ്പോള്‍ ഹോണ്‍ അടിച്ചിട്ട് കാര്യമില്ലെന്ന് പറയുകയും ചെയ്തു. അതിന് ശേഷം ആലുവ പാലസിന് മുന്നില്‍വെച്ച്‌ വലത്തേക്ക് തിരിയാനായി കാര്‍ ഇന്‍ഡിക്കേറ്റര്‍ ഇട്ട് വേഗം കുറച്ചപ്പോഴാണ് ബസ് ഡ്രൈവര്‍ അപകടമുണ്ടാക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം

0
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം. കുട ഉപയോഗിച്ച്...

പട്ടാപകൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്ത്...

0
മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം. പ്രതിക്കായി ലുക്ക്...