പട്ടാപകൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്ത് വിട്ട് പോലീസ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം. പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. കൊണ്ടോട്ടി പോലീസാണ് പ്രതിയെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയതോടെയാണ് പോലീസ് ഇയാളെ കണ്ടെത്താനുള്ള നടപടികൾ ശക്തമാക്കിയത്. ബസ്സിൽ വച്ച് യുവതിക്ക് നേരെ ലൈംഗിക അതിക്രമവും നഗ്നത പ്രദർശനവും ഉണ്ടായെന്നാണ് പരാതി. പാലക്കാട് – കോഴിക്കോട് റൂട്ടിലെ കെഎസ്ആർടിസി ബസ്സിലാണ് സംഭവം. മലപ്പുറം സ്വദേശിനിക്കെതിരെയാണ് ലൈംഗികാതിക്രമവും നഗ്നത പ്രദർശനവും നടന്നത്. ബസ് കണ്ടക്ടർ സംഭവം നടന്നയുടൻ പോലീസ് സ്റ്റേഷനിലേക്ക് ബസ് കൊണ്ടുപോയില്ലെന്നും പരാതിയുണ്ട്. എന്തിന് ജനറൽ സീറ്റിൽ ഇരുന്നു എന്ന് കണ്ടക്ടർ ചോദിച്ചെന്ന് യുവതി പറയുന്നു. പരാതിയുമായി മുന്നോട്ടു പോകാനാണ് വിദ്യാർത്ഥിയുടെ തീരുമാനം.

കൊണ്ടോട്ടി പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. പ്രതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൊണ്ടോട്ടി എസ് എച്ച് ഒയെയോ എസ് ഐയെയോ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. പ്രതിയുടെ ചിത്രം ഉൾപ്പെടെയുള്ള വിവരങ്ങൾ അടിസ്ഥാനമാക്കി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ഇയാൾക്ക് രക്ഷപ്പെടാൻ സഹായം നൽകിയവരുണ്ടോയെന്നും പോലീസ് പരിശോധിച്ചുവരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...