തിരുവനന്തപുരം : നിര്‍മാണ ക്രമക്കേടില്‍ കെ.എസ്.ആര്‍.ടി.സി സിവില്‍ വിഭാഗം മേധാവി ആര്‍. ഇന്ദുവിന് സസ്പെന്‍ഷന്‍. എറണാകുളം ഡിപ്പോ നിര്‍മാണത്തിലെ ക്രമക്കേടിനാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യാന്‍ മന്ത്രി ആന്‍റണി രാജു ഉത്തരവിട്ടത്.
എറണാകുളം ഡിപ്പോയിലെ കാരയ്ക്കാമുറി അഡ്മിനിസ്ട്രേഷന്‍ ബ്ലോക്കിന്‍റെയും ഗ്യാരേജിന്‍റെയും നിര്‍മാണവുമായി ബന്ധപ്പെട്ടാണ് ക്രമക്കേട് നടന്നത്. നിര്‍മാണത്തിലെ അപാകത കാരണം സര്‍ക്കാറിന് 1.39 കോടിയുടെ നഷ്ടം ഉണ്ടായെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കണ്ണൂര്‍, മൂവാറ്റുപ്പുഴ, ഹരിപ്പാട്, ചെങ്ങന്നൂര്‍ ഡിപ്പോകളുടെ നിര്‍മാണത്തിലും വീഴ്ചയുണ്ടായി. കരാറുകാരെ വഴിവിട്ട് സഹായിച്ചുവെന്നും ഇത് അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതാണെന്നും ധനകാര്യ പരിശോധനാ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.