ലിഫ്റ്റിൽ കുടുങ്ങിയ യുവതിയെ രക്ഷപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കൊയിലാണ്ടി : ബസ് സ്റ്റാൻഡിനു സമീപം ഉള്ള സാഫ് ആർക്കേഡിൽ ലിഫ്റ്റിൽ കുടുങ്ങിയ യുവതിയെ രക്ഷപ്പെടുത്തി. വൈകുന്നേരം ഏഴ് മണിയോടെയാണ് ലിഫ്റ്റ് ജാമായത്. ചേലിയ സ്വദേശിയായ യുവതി ഒരു മണിക്കൂറോളം ലിഫ്റ്റിൽ പെട്ടു. മൊബൈലിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും റേഞ്ച് നഷ്ടപ്പെട്ടതിനാൽ അത് സാധിച്ചില്ല.

ഏറെ സമയത്തിനു ശേഷം മൊബൈൽ കണക്ട് ആയപ്പോൾ ഷോപ് ഉടമയെ വിളിച്ചു കാര്യം പറയുകയായിരുന്നു. അവർ കൊയിലാണ്ടി ഫയർ സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് സ്റ്റേഷനിൽ നിന്നും ഫയർ ഓഫീസർ പി.കെ ബാബുവിന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ കോംപ്ലക്സിൽ എത്തി ഹൈഡ്രോളിക് സ്പ്രെഡർ ഉപയോഗിച്ച് ലിഫ്റ്റിന്റെ ഡോർ വിടർത്തി യുവതിയെ പുറത്തെത്തിച്ചു. ഫയർ ഓഫീസർമാരായ ജിനീഷ്‌കുമാർ, നിധിപ്രസാദ് ലാ, സിജിത്, അഖിൽ, സന്ദീപ്, ഹോംഗാർഡ് ഓംപ്രകാശ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...