കെഎസ്ആർടിസി ബസിൽ ടിക്കറ്റിൻ്റെ ബാലൻസ് നൽകിയില്ല ; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി നടന്നത് 12 കിലോമീറ്റർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നെടുമങ്ങാട് കെഎസ്ആർടിസി ബസിൽ ടിക്കറ്റിൻ്റെ ബാക്കി പണം നൽകാത്തതിനെ തുടർന്ന് കയ്യിൽ പണം ഇല്ലാതെ സ്കൂൾ വിദ്യാർത്ഥിനി 12 കിലോമീറ്റർ ന‌ടന്നതായി പരാതി. ആറ്റുകാൽ സ്വദേശി അഖിലേഷിൻ്റെ മകൾ അനശ്വരയാണ് 12 കിലോ മീറ്റർ നടന്നത്. 18 രൂപ ടിക്കറ്റിന് 100 രൂപ നൽകിയ കുട്ടിയോട് ചില്ലറയില്ലെന്ന് പറഞ്ഞ് ദേഷ്യപ്പെട്ടതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ കുട്ടിയുടെ പിതാവാണ് പോലീസിൽ പരാതി നൽകിയത്. നെ‌ടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് അനശ്വര. ബുധനാഴ്ചയായിരുന്നു സംഭവം. രാവിലെ ട്യൂഷൻ ഉള്ളതുകൊണ്ട് സ്കൂൾ ബസ് ഒഴിവാക്കി കെഎസ്ആർടിസി ബസിലാണ് അനശ്വര പോയത്. ഏരുമല നെടുമങ്ങാട് ബസിൽ രാവിലെ 6.40ന് ആറ്റുകാലിൽ നിന്നാണ് ബസ് കയറിയത്. ടിക്കറ്റെടുക്കാൻ 100 രൂപ നൽകിയപ്പോൾ ചില്ലറ ഇല്ലെന്നും എവിടെയങ്കിലും ഇറങ്ങി ചില്ലറ വാങ്ങാനും കണ്ടക്ടർ പറഞ്ഞുവെന്നാണ് ആരോപണം.

ബസിൽ നിന്ന് ഇറങ്ങാൻ നേരം കുട്ടി ചോദിച്ചെങ്കിലും ബാക്കി നൽകിയില്ല. ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ ബാലൻസ് ചോദിച്ചപ്പോൾ ചില്ലറയില്ല എന്നു പറഞ്ഞു കണ്ടക്ടർ ദേഷ്യപ്പെട്ടുവെന്നാണ് പരാതിയിൽ പറയുന്നത്. കയ്യിൽ പണം ഇല്ലാത്തതിനാൽ കുട്ടി 12 കിലോമീറ്റർ നടന്നുവന്നെന്നും
കുട്ടിയെ കണ്ട്ക്ടർ പരിഹസിച്ചെന്നും പിതാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വിഷയം വിവാദമായതോടെ ബാക്കി തുക കണ്ടക്ടർ കെഎസ്ആർടിസി ഡിപ്പോയിൽ അടച്ചു. പരാതിയെ തുടർന്ന് കുട്ടിയെയും കണ്ട‌ക്ടറേയും പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി. കണ്ടക്ടർ പരാതിക്കാരോട് മാപ്പു പറഞ്ഞതിന് ശേഷമാണ് കുട്ടിയുടെ മാതാപിതാക്കൾ കേസ് പിൻവലിച്ചതെന്ന് പോലീസ് പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൂഞ്ഞാർ ഉരുൾപൊട്ടൽ ദുരന്തം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച ബാഗിൽ 15 പവൻ സ്വർണം

0
കോട്ടയം: പൂഞ്ഞാര്‍ പയ്യാനിതോട്ടം ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് രണ്ട് പേര്‍ മരിച്ച...

പെട്ടെന്നുണ്ടായ റെഡ് അലേർട്ട് പ്രഖ്യാപനം ആശയക്കുഴപ്പമുണ്ടാക്കി ; സ്കൂളുകൾക്ക് അവധി നൽകാത്തതിൽ വിശദീകരണവുമായി കളക്ടർ

0
കാസര്‍കോട്: ഇന്ന് അവധി പ്രഖ്യാപിക്കാത്തതില്‍ വിശദീകരണവുമായി കാസര്‍കോട് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍....

വ്യാജ ലോട്ടറി വെബ്‌സൈറ്റിലൂടെ വൻ തട്ടിപ്പ്; കേസിൽ തമിഴ്‌നാട് സ്വദേശിയെ പിടികൂടി പൊലീസ്

0
തിരുവനന്തപുരം: ഓണ്‍ലൈന്‍ കേരള ലോട്ടറി തട്ടിപ്പ് നടത്തിയ കേസില്‍ തമിഴ്നാട് സ്വദേശി...

ജെ.എൻ.യു യൂണിയൻ വൈസ് പ്രസിഡന്റിന് നേരെ വധഭീഷണി ; ‘അടുത്ത നിർഭയ ആവണമോ?’ എന്ന്...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ച ജെഎന്‍യു സര്‍വകലാശാല...