നഷ്ടപ്പെട്ട സ്വര്‍ണ്ണ നാണയം യാത്രക്കാരിക്ക് തിരികെ നല്‍കി കെ.എസ്.ആര്‍.റ്റി.സി കണ്ടക്ടര്‍ മാതൃകയായി

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : കെ.എസ്.ആര്‍.റ്റി.സി ബസില്‍ നാണയങ്ങളോടൊപ്പം അബദ്ധത്തില്‍ കണ്ടക്ടര്‍ക്ക്  കൈമാറിയ സ്വര്‍ണ്ണനാണയം പിന്നീട് കണ്ടക്ടര്‍ തന്നെ യാത്രക്കാരിയെ കണ്ടെത്തി കൈമാറി. അടൂര്‍ കെ.എസ്.ആര്‍.റ്റി.സി ഡിപ്പോയിലെ കണ്ടക്ടര്‍ എസ്.ഷാനവാസാണ് സ്വര്‍ണ്ണ നാണയം തിരികെ നല്‍കി മാതൃകയായത്. പത്തനംതിട്ട – കൊല്ലം ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ കൊല്ലത്തേക്കുള്ള യാത്രക്കിടയില്‍ ഒരു യാത്രക്കാരി ചില്ലറ കണ്ടക്ടര്‍ക്ക് നല്കുകയും നല്‍കിയ ചില്ലറയില്‍ ഒരു സ്വര്‍ണ്ണ നാണയം ഉള്‍പ്പെടുകയുമായിരുന്നു.

അഞ്ച് രൂപ നാണയമാണെന്ന് തെറ്റിധരിച്ച് കണ്ടക്ടര്‍ ഇത് മറ്റൊരു യാത്രക്കാരിക്ക് നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സ്വര്‍ണ്ണ നാണയം നഷ്ടപ്പെട്ടതറിഞ്ഞ് ബാക്കി കൊടുത്ത മറ്റുയാത്രക്കാരുടെ കയ്യിലുള്ള നാണയങ്ങള്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് സ്വര്‍ണ്ണ നാണയം കണ്ടെത്താന്‍ കഴിഞ്ഞത്. സ്വര്‍ണ്ണ നാണയം അടൂര്‍ ഡിപ്പോയിലെ ഡ്യൂട്ടി സ്റ്റേഷന്‍ മാസ്റ്ററുടെ കൈവശം കണ്ടക്ടര്‍ നല്‍കുകയും ഇവര്‍ ഇത് യാത്രക്കാരിക്ക് കൈമാറുകയുമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ....

 ഓണവിപണിയിൽ 4000 കടന്ന് മുല്ലപ്പൂ ; തമിഴ്നാട്ടിലെ കാലാവസ്ഥാവ്യതിയാനവും പ്രശ്നം

0
കോട്ടയം : ഓണപ്പൂക്കളമിടാൻ കടയിലെ പൂവിന് പോയാൽ പോക്കറ്റ് കീറും. തമിഴ്‌നാട്,...

ആർഷോയ്ക്ക് ഏഴാം സെമസ്റ്ററിലേക്ക് അനധികൃത പ്രവേശനം ; എം.ജി സിൻഡിക്കേറ്റ് തുടരന്വേഷണം പ്രഖ്യാപിച്ചു

0
കോട്ടയം : മഹാരാജാസ് കോളേജിലെ ഇന്റഗ്രേറ്റഡ് ആർക്കിയോളജി കോഴ്‌സിൽ എസ്.എഫ്.ഐ. മുൻ...

അതിർത്തി ലംഘിച്ച് മത്സ്യബന്ധനം : വർക്കലയിൽ വള്ളം-ബോട്ട് തൊഴിലാളികൾ ഏറ്റുമുട്ടി

0
വർക്കല: ഇടവ വെറ്റക്കട കടൽതീരത്ത് അനധികൃത മത്സ്യബന്ധനത്തെ ചൊല്ലി പരമ്പരാഗത മത്സ്യത്തൊഴിലാളികളും ബോട്ട്...