തിരുവനന്തപുരം: പുതുതായി തുടങ്ങിയ കൊറിയര്‍ ആൻഡ് ലോജിസ്റ്റിക്സ് വൻവിജയത്തിലേക്കെത്തുന്നതിന്റെ സന്തോഷം പങ്കുവെച്ച് കെ.എസ്.ആര്‍.ടി.സി കേരളത്തില്‍ എവിടെയും സാധനങ്ങള്‍ കൈമാറാൻ വെറും 16 മണിക്കൂര്‍ എന്ന ആപ്തവാക്യവുമായി ആരംഭിച്ച കൊറിയര്‍ ആൻഡ് ലോജിസ്റ്റിക്സിന്റെ സേവനം പൊതുജനങ്ങളുടെ പൂര്‍ണമായ വിശ്വാസ്യത നേടിയതോടുകൂടി പുതിയ ചരിത്രമാണ് പിറക്കുന്നതെന്നാണ് കെ.എസ്.ആര്‍.ടി.സി പറയുന്നത്. പ്രതിദിന വരുമാനം വെറും 15,000 രൂപയില്‍ നിന്നും ഒരു ലക്ഷത്തിന് മുകളിലേക്ക് എത്തിയെന്നും പൊതുജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും ഫേസ്ബുക്ക് പേജിലൂടെ കെ.എസ്.ആര്‍. ടി.സി വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പ്
കെ.എസ്.ആര്‍.ടി.സി കൊറിയര്‍ ആൻഡ് ലോജിസ്റ്റിക്സ് പൊതുജന വിശ്വാസ്യതയാര്‍ജ്ജിച്ച് വൻവിജയത്തിലേക്ക് ….2023 ജൂണ്‍ 15നാണ് കൊറിയര്‍ ആൻഡ് ലോജിസ്റ്റിക്സ് സേവനം ആരംഭിച്ചത്. ജൂലൈ മാസത്തോടെ കേരളത്തിലെ 45 ഡിപ്പോകളിലും കേരളത്തിന് പുറത്ത് മൂന്ന് സ്ഥലങ്ങളിലും ആരംഭിച്ച കെ.എസ്.ആര്‍.ടി.സിയുടെ കൊറിയര്‍ ആൻഡ് ലോജിസ്റ്റിക്സ് സേവനം വളരെ വേഗമാണ് ജനശ്രദ്ധ ആകര്‍ഷിച്ചത്.
കേരളത്തില്‍ എവിടെയും സാധനങ്ങള്‍ കൈമാറാൻ വെറും 16 മണിക്കൂര്‍ എന്ന ആപ്തവാക്യവുമായി ആരംഭിച്ച കൊറിയര്‍ ആൻഡ് ലോജിസ്റ്റിക്സിന്റെ സേവനം പൊതുജനങ്ങളുടെ പൂര്‍ണമായ വിശ്വാസ്യത നേടിയതോടുകൂടി പുതിയ ചരിത്രമാണ് പിറക്കുന്നത്. പ്രതിദിന വരുമാനം വെറും 15,000 രൂപയില്‍ നിന്നും ഒരു ലക്ഷത്തിന് മുകളിലേക്ക് എത്തുവാൻ സഹായകമായത് പൊതുജനങ്ങള്‍ കൊറിയര്‍ ആൻഡ് ലോജിസ്റ്റിക്സ് അര്‍പ്പിച്ച വിശ്വാസം മാത്രമാണ്. കെ.എസ്.ആര്‍.ടി.സി യുടെ ഡിപ്പോകളില്‍ നിന്ന് ഡിപ്പോകളിലേക്കാണ് കൊറിയര്‍ സര്‍വീസ് നടത്തുക. ഉപഭോക്താവ് തൊട്ടടുത്ത ഡിപ്പോയില്‍ നിന്ന് കൊറിയര്‍ കളക്‌ട് ചെയ്യുന്ന സംവിധാനമാണ് നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഡിപ്പോകളിലെ ഫ്രണ്ട് ഓഫീസില്‍ തന്നെയാണ് കൊറിയര്‍ സര്‍വീസ് സംവിധാനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഒരുക്കിയിട്ടുള്ളത്. 55 ഡിപ്പോകളെ തമ്മില്‍ ബന്ധിപ്പിച്ചാണ് കൊറിയര്‍ സര്‍വീസ് നടത്തിവരുന്നത്. കെ.എസ്.ആര്‍.ടി.സി കൊറിയര്‍ ആൻഡ് ലോജിസ്റ്റിക്സ് സംവിധാനത്തിൻ്റെ പ്രത്യേകതകള്‍. കെ.എസ്.ആര്‍.ടി.സി നേരിട്ട് നടപ്പിലാക്കുന്ന തപാല്‍ സംവിധാനം. കേരളത്തിലെ 55 ഡിപ്പോകളില്‍ നിന്നും തപാല്‍ വിനിമയസംവിധാനം. 15 ഡിപ്പോകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൗണ്ടറുകള്‍. 12 മണിക്കൂര്‍ (രാവിലെ 8 മുതല്‍ രാത്രി 8 വരെ) പ്രവര്‍ത്തിക്കുന്ന 40 ഡിപ്പോകള്‍.
കേരളത്തിന് പുറത്ത് അഞ്ച് ഇടങ്ങളില്‍ സേവനം (ബാംഗ്ലൂര്‍,മൈസൂര്‍, കോയമ്പത്തൂര്‍,നാഗര്‍കോവില്‍, തെങ്കാശി). കുറഞ്ഞ നിരക്കില്‍ 16 മണിക്കൂറിനുള്ളില്‍ കേരളത്തിലെവിടെയും ഡെലിവറി. നിലവില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ വഴിയാണ് കൊറിയര്‍ കൈമാറുന്നത്. ആയതിനാല്‍ യഥാസമയങ്ങളില്‍ കൊറിയറുകള്‍ എത്തിക്കുവാൻ സാധിക്കും കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും ഇൻസന്റീവ് നല്‍കുന്നു. എല്ലാ ഡിപ്പോകളിലും 24 മണിക്കൂറും പ്രവര്‍ത്തനമാരംഭിക്കുന്ന നടപടി പൂര്‍ത്തികരിക്കുന്നതോടെ ഡോര്‍ ഡെലിവറിയും നടപ്പിലാക്കുന്നതിനുള്ള ഒരുക്കത്തിലാണ്. പാഴ്സലുകളുടെ ലഭ്യതയ്ക്കനുസരിച്ച് മറ്റ് കൊറിയര്‍ സേവനദാതാക്കളുമായി സംയോജിത പ്രവര്‍ത്തനം ആരംഭിച്ചു വരുന്നു. ഡിപ്പോകള്‍ നിലവിലില്ലാത്ത സ്ഥലങ്ങളില്‍ ഫ്രാഞ്ചൈസി അനുവദിച്ചു വരുന്നു. വിശദവിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും 9188619368 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. കെഎസ്‌ആര്‍ടിസി, കണ്‍ട്രോള്‍റൂം (24×7) മൊബൈല്‍ – 9447071021 ലാൻഡ്‌ലൈൻ – 0471-2463799, 18005994011
എന്ന ടോള്‍ ഫ്രീ നമ്പരിലേക്കും സോഷ്യല്‍ മീഡിയ സെല്‍, കെഎസ്‌ആര്‍ടിസി – (24×7) വാട്സാപ്പ് – +919497722205 ബന്ധപ്പെടാവുന്നതാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.