ട്രാഫിക് നിയമ ലംഘനം ; അഞ്ചുപേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി : കുവൈത്തില്‍ ട്രാഫിക് നിയമ ലംഘകരായ അഞ്ചുപേര്‍ പിടിയില്‍. ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റും സെക്യൂരിറ്റി പട്രോള്‍ വിഭാഗവും സംയുക്തമായി ആരംഭിച്ച ട്രാഫിക് ക്യാമ്പയിനിന്റെ ഭാഗമായാണിത്. തൈമ, ജഹ്‌റ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ അശ്രദ്ധമായി വാഹനമോടിക്കുകയും ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനാണ് പരിശോധന നടത്തിയത്. ട്രാഫിക് നിയമലംഘനം നടത്തുകയും പ്രദേശത്തെ താമസക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്ത അഞ്ചു യുവാക്കളാണ് പിടിയിലായത്. ലൈസന്‍സില്ലാതെയും അശ്രദ്ധമായും സ്‌പോര്‍ട്‌സ് കാര്‍ ഓടിച്ചതിനാണ് ഇവരെ പിടികൂടിയത്. അഞ്ചുപേരെയും തുടര്‍ നിയമ നടപടികള്‍ക്കായി ജനറല്‍ ട്രാഫിക് വകുപ്പിന് കൈമാറി. പ്രദേശവാസികളെ ശല്യം ചെയ്യുന്ന രീതിയില്‍ ശബ്ദമുണ്ടാക്കി വാഹനമോടിച്ചതടക്കമുള്ള കാരണങ്ങള്‍ക്ക് ആകെ 20 ട്രാഫിക് നിയമലംഘനങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. നാല് കാറുകളും പട്രോള്‍ സംഘം പിടിച്ചെടുത്തിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...