മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത ; രാജ്യത്തെ അഞ്ച് നഗരങ്ങളിലേയ്‌ക്ക് സ്കൈ ബസ് എത്തുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : അടുത്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് അഞ്ച് നഗരങ്ങളിലേയ്‌ക്ക് സ്കൈ ബസ് എത്തും. വാരണാസി, പൂനെ, ഹൈദരാബാദ്, ഗുരുഗ്രാം, ഗോവ എന്നിവിടങ്ങളില്‍ സ്‌കൈ ബസ് ഓടിക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര ഗതാഗത മന്ത്രാലയം. ഈ വര്‍ഷം അവസാനത്തോടെ ഗോവയിലെ മഡ്ഗാവില്‍ ട്രയല്‍ റണ്‍ നടത്താനാകുമെന്ന് ഗതാഗത മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. മഡ്ഗാവില്‍ നേരത്തെ ട്രയല്‍ റൂട്ട് ഉണ്ടായിരുന്നു. എന്നാല്‍ 2016 ല്‍ ട്രാക്കുകളും പിയറുകളും നീക്കം ചെയ്തു. പദ്ധതി പിന്നീട് റെയില്‍വേ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു. ഇപ്പോള്‍ നിതിൻ ഗഡ്കരിയുടെ റോഡ് ഗതാഗത മന്ത്രാലയമാണ് ഇതിന് മേല്‍നോട്ടം വഹിക്കുക.

സ്കൈ ബസ് ട്രാക്കുകളുമായി ബന്ധിപ്പിച്ചിരിക്കുന്നവയാണ്. ഇതില്‍ മൂന്ന് ബോഗികള്‍ കൂട്ടിച്ചേര്‍ക്കാം. ബോഗിയുടെ മുകളില്‍ കൊളുത്തുകള്‍ ഉപയോഗിച്ച്‌ ട്രാക്കില്‍ പിടിച്ചിരിക്കുന്ന ചക്രങ്ങളുണ്ട്. സ്കൈ ബസിന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ ഓടാനാകും. ഇതിന്റെ പരിപാലനച്ചെലവും കുറവാണ്. സ്കൈ ബസിന്റെ ഒരു ബോഗിയില്‍ 300 പേര്‍ക്ക് ഇരിക്കാം. അടുത്തിടെ ഷാര്‍ജയില്‍ സ്‌കൈ ബസിന്റെ പരീക്ഷണ യാത്രയില്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പങ്കെടുത്തിരുന്നു. യുസ്‌കൈ ടെക്‌നോളജിയുടെ പൈലറ്റ് സര്‍ട്ടിഫിക്കേഷൻ സന്ദര്‍ശിച്ച ശേഷമാണ് കേന്ദ്രമന്ത്രി പരീക്ഷണ യാത്ര നടത്തിയത്. സ്‌കൈ ടെക്‌നോളജി ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി യുസ്‌കൈയുമായി ചേര്‍ന്ന് ഗഡ്കരി നിരവധി ചര്‍ച്ചകളും നടത്തിയിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...