ആര്യ രാജേന്ദ്രനെതിരായ കേസില്‍ അന്വേഷണം മുരടിച്ചതായി കെഎസ്ആർടിസി ഡ്രൈവര്‍ ; പോലീസ് മോശമായി പെരുമാറിയെന്ന് യദു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം മുരടിച്ചതായി കെഎസ്ആർടിസി ഡ്രൈവര്‍ യദു. കേസിന്‍റെ വിവരങ്ങള്‍ അറിയാന്‍ സ്റ്റേഷനിൽ എത്തിയപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറിയെന്ന് യദു പറയുന്നു. കോടതി നിര്‍ദേശപ്രകാരം എടുത്ത കേസില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍റെ മൊഴി പോലീസ് ഇതുവരെ എടുത്തിട്ടില്ല. കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി ജോലി തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് കാണിച്ചാണ് ഏപ്രില്‍ 27 ന് ഡ്രൈവര്‍ യദു പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ആ പരാതിയിൽ കേസെടുത്തില്ല. കോടതി സമീപിച്ചതോടെയാണ് മേയര്‍ക്കും ഭര്‍ത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുത്തത്. തനിക്കെതിരായ കേസിൽ അന്വേഷണം അതിവേഗം നീങ്ങുമ്പോള്‍ താന്‍ നല്‍കിയ കേസില്‍ മെല്ലപ്പോക്കാണെന്ന് യദു പരാതിപ്പെടുന്നു.

അന്വേഷണം എന്തായെന്നറിയാന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ കന്‍റോണ്‍മെന്‍റ് സ്റ്റേഷനിലെ ഇൻസ്പെക്ടർ മോശമായി പെരുമാറിയെന്നും ആരോപിക്കുന്നു. കോടതി നിര്‍ദേശപ്രകാരം കേസ് എടുക്കേണ്ടിവന്നതിന്‍റെ ദേഷ്യമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെന്നും ബസ് തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് ഇരട്ട നീതിയാണ് നടക്കുന്നതെന്നും യദു പറയുന്നു. എന്നാൽ യദുവിന്‍റെ പരാതിയിലെടുത്ത കേസില്‍ യാത്രക്കാരുടെ മൊഴി ഉള്‍പ്പെടെ രേഖപ്പെടുത്തിയെന്നും, മേയറുടെയും എംഎൽഎയുടെയും മൊഴി നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ടെന്നുമാണ് പോലീസിന്‍റെ വിശദീകരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് ഗൺ ഉപയോഗിക്കാൻ ആര് അനുമതി നൽകി ; പാർലമെന്റിൽ ഇന്നും...

0
ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെൻറ് ഇന്നും സ്തംഭിക്കും. ദില്ലി പ്രതിഷേധത്തിൽ കേന്ദ്ര...

സൈബർ ആക്രമണം ചെറുത്ത് യുഎഇ ; രാജ്യം സുരക്ഷിതമെന്ന് സൈബർ സുരക്ഷാ കൗൺസിൽ

0
അബുദാബി : രാജ്യത്തെ സുപ്രധാന മേഖലകളെ ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണങ്ങൾ ചെറുത്ത് യുഎഇ....

അമേരിക്കൻ – ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട സേന മേധാവികൾക്ക് പകരക്കാരെ നിയമിച്ച് ഇറാൻ പരമോന്നത...

0
ടെഹ്റാൻ : ഇറാൻ സായുധ സേനയുടെ ജനറൽ സ്റ്റാഫ്, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്...

വനിതാ ഹോസ്റ്റലിൽ യുവതിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ

0
അഹമ്മദാബാദ് : അഹമ്മദാബാദിലെ വനിതാ ഹോസ്റ്റലിൽ യുവതിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ....