Monday, April 14, 2025 5:37 am

ഒൻപതാമത് ഇന്ത്യാ പൊതുമേഖലാ ഐടി ഫോറത്തിൽ കെഎസ്ആർടിസിക്ക് അഭിമാനകരമായ പുരസ്കാരം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഗവേണൻസ് നൗ സംഘടിപ്പിച്ച ഒൻപതാമത് ഇന്ത്യാ പൊതുമേഖലാ ഐടി ഫോറത്തിൽ കെഎസ്ആർടിസിക്ക് അഭിമാനകരമായ പുരസ്കാരം. ‘പുരോഗമന പൊതുമേഖലയ്‌ക്കായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി നാളെയെ നവീകരിക്കാം’ എന്ന വിഷയത്തിൽ കെഎസ്ആർടിസിക്ക് രണ്ട് പുരസ്കാരമാണ് ലഭിച്ചത്. പൊതുമേഖലയിലെ ഡിജിറ്റൽ പരിവർത്തനത്തിന് നൽകിയ മികച്ച സംഭാവനകൾക്കാണ് അംഗീകാരമെന്ന് കെഎസ്ആർടിസി അറിയിച്ചു. ഐടി ഇൻഫ്രാസ്ട്രക്ചർ മികവ്, വളർന്നുവരുന്ന സാങ്കേതികവിദ്യകളുടെ ഏറ്റവും മികച്ച ഉപയോഗം എന്നീ വിഭാഗങ്ങളിലാണ് കെഎസ്ആർടിസിക്ക് പുരസ്കാരം ലഭിച്ചത്. മെച്ചപ്പെട്ട പൊതുസേവനത്തിനായി സാങ്കേതികവിദ്യ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിന് കെഎസ്ആർടിസി പ്രതിജ്ഞാബന്ധമാണെന്ന് അവാർഡ് ഏറ്റുവാങ്ങി കെഎസ്ആർടിസി ചെയർമാൻ ആന്‍റ് മാനേജിംഗ് ഡയറക്ടർ പറഞ്ഞു.

കേരളത്തിലെ എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും ഇ-ഓഫീസ് സംവിധാനം വിപുലീകരിച്ച് പൊതുഗതാഗത പ്രവർത്തനങ്ങൾ നവീകരിക്കുന്നതിനും ഭരണപരമായ പ്രക്രിയകൾ കാര്യക്ഷമമാക്കാനും കഴിഞ്ഞെന്ന് കെഎസ്ആർടിസി പ്രതികരിച്ചു. കടലാസ് ജോലികളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും സ്ഥാപനത്തിനുള്ളിൽ ആശയവിനിമയം മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യം. ഗതാഗത വകുപ്പു മന്ത്രി മുൻകൈയ്യെടുത്ത് എംഎൽഎമാരുടെ പിന്തുണയോടെയാണ് ഈ സംവിധാനം നടപ്പിലാക്കിയത്. ഫയലുകളുടെ കാര്യക്ഷമത, വേഗത, സുതാര്യത, സേവന സൗകര്യം എന്നിവ മെച്ചപ്പെടുത്തുകയാണ്. ജീവനക്കാർക്കും യാത്രക്കാർക്കും ഏറെ പ്രയോജനകരമാണിതെന്നും കെഎസ്ആർടിസി അറിയിച്ചു. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ ഏറ്റവും നൂതനമായ വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ, ഓൺലൈൻ സ്റ്റുഡൻസ് കൺസഷൻ, കസ്റ്റമർ കെയർ സർവീസ്, ലൈവ് മൊബൈൽ ടിക്കറ്റിംഗ് തുടങ്ങി വിവിധ സേവനങ്ങളിലൂടെ കെഎസ്ആർടിസി ഐടി ഇൻഫ്രാസ്ട്രക്ചർ വിപുലീകരിച്ചു. സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനുള്ള പ്രതിബദ്ധതയ്ക്ക് ലഭിച്ച അംഗീകാരമാണ് ഈ പുരസ്ക്കാരങ്ങളെന്നും കെഎസ്ആർടിസി അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി കേരളത്തിൽ പിടിയിലായി

0
ബംഗളുരു : ബംഗളുരുവിൽ നടുറോഡിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി കേരളത്തിൽ...

വഖഫ് ഭേദഗതി നിയമത്തിനെതിരെ സിപിഐ സുപ്രീം കോടതിയിൽ

0
ദില്ലി : പുതിയ വഖഫ് ഭേദഗതി നിയമത്തിനെതിരെ സിപിഐ സുപ്രീം കോടതിയെ...

മനുഷ്യക്കടത്ത് സംഘത്തെ പോലീസ് പിടികൂടി

0
ദില്ലി : ദില്ലിയിൽ മനുഷ്യക്കടത്ത് സംഘത്തെ പോലീസ് പിടികൂടി. സംഘത്തിലെ മൂന്ന്...

തനിക്കെതിരെ വധഭീഷണിയെന്ന പരാതിയുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ

0
പാലക്കാട്: തനിക്കെതിരെ വധഭീഷണിയെന്ന പരാതിയുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. സംഭവത്തിൽ...