കൊല്ലം : ക്രിസ്മസ് അവധിത്തിരക്കില്‍ ബസ് സ്റ്റോപ്പുകളില്‍ കാത്തുനിന്ന് വലഞ്ഞ് കെ.എസ്.ആര്‍.ടി.സി. യാത്രക്കാര്‍. ആവശ്യത്തിന് ബസും ജീവനക്കാരുമില്ലാത്തതിനാല്‍ സര്‍വീസ് നടത്താന്‍ കഴിയാത്ത അവസ്ഥയിലാണ് കെ.എസ്.ആര്‍.ടി.സി. ഇതോടെ രാവിലെയും വൈകീട്ടും ഓരോ ബസിലും രണ്ടു ബസിലെ യാത്രക്കാരെ കുത്തിനിറച്ചാണ് യാത്ര. വെള്ളിയാഴ്ച വൈകീട്ട് ജില്ലയിലെ പ്രധാന ബസ്‌സ്റ്റേഷനുകളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കൊല്ലം – തിരുവനന്തപുരം റൂട്ടില്‍ രാവിലെ ആവശ്യമുള്ളതിന്റെ പകുതി ബസുകള്‍ പോലുമില്ല. രാവിലെ എട്ടിനും ഒന്‍പതിനും ഇടയില്‍ കൊട്ടിയം, പാരിപ്പള്ളി, ചാത്തന്നൂര്‍ എന്നിവിടങ്ങളില്‍ ഒട്ടേറെപ്പേരാണ് ബസ് കാത്തുനിന്നത്. കൊല്ലം – പുനലൂര്‍, കൊല്ലം – പത്തനംതിട്ട റൂട്ടുകളിലും ഇതുതന്നെയാണ് സ്ഥിതി. ഓര്‍ഡിനറി സര്‍വീസുകള്‍ പലതും നിര്‍ത്തിയതും തിരിച്ചടിയായി. ഓര്‍ഡിനറി ബസില്‍ പാരിപ്പള്ളിയില്‍നിന്ന് കല്ലുവാതുക്കല്‍വരെ പോകാന്‍ എട്ടുരൂപ നല്‍കേണ്ടയിടത്ത് ഫാസ്റ്റ് പാസഞ്ചറില്‍ 18 രൂപ നല്‍കേണ്ടിവരും.
എല്ലാ റൂട്ടുകളിലേക്കും വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ കാര്‍ഡുകള്‍ കൊടുത്തിട്ട് ഓര്‍ഡിനറി ബസുകള്‍ ഓടിക്കാത്തത് വിദ്യാര്‍ഥികളെയും വലയ്ക്കുന്നു. കൊല്ലം – കരുനാഗപ്പള്ളി റൂട്ടിലും കൊല്ലം – പുനലൂര്‍ റൂട്ടിലും സ്കൂള്‍ സമയത്ത് ഓര്‍ഡിനറി ബസുകള്‍ കുറവാണ്. സര്‍വീസ് നടത്താന്‍ കഴിയാത്ത അവസ്ഥയിലാണ് കെ.എസ്.ആര്‍.ടി.സി ഇതോടെ രാവിലെയും വൈകീട്ടും ഓരോ ബസിലും രണ്ടു ബസിലെ യാത്രക്കാരെ കുത്തിനിറച്ചാണ് യാത്ര. വെള്ളിയാഴ്ച വൈകീട്ട് ജില്ലയിലെ പ്രധാന ബസ്‌സ്റ്റേഷനുകളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
കൊല്ലം – തിരുവനന്തപുരം റൂട്ടില്‍ രാവിലെ ആവശ്യമുള്ളതിന്റെ പകുതി ബസുകള്‍ പോലുമില്ല. രാവിലെ എട്ടിനും ഒന്‍പതിനും ഇടയില്‍ കൊട്ടിയം, പാരിപ്പള്ളി, ചാത്തന്നൂര്‍ എന്നിവിടങ്ങളില്‍ ഒട്ടേറെപ്പേരാണ് ബസ് കാത്തുനിന്നത്. കൊല്ലം – പുനലൂര്‍, കൊല്ലം – പത്തനംതിട്ട റൂട്ടുകളിലും ഇതുതന്നെയാണ് സ്ഥിതി. ഓര്‍ഡിനറി സര്‍വീസുകള്‍ പലതും നിര്‍ത്തിയതും തിരിച്ചടിയായി. ഓര്‍ഡിനറി ബസില്‍ പാരിപ്പള്ളിയില്‍നിന്ന് കല്ലുവാതുക്കല്‍വരെ പോകാന്‍ എട്ടുരൂപ നല്‍കേണ്ടയിടത്ത് ഫാസ്റ്റ് പാസഞ്ചറില്‍ 18 രൂപ നല്‍കേണ്ടിവരും. എല്ലാ റൂട്ടുകളിലേക്കും വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ കാര്‍ഡുകള്‍ കൊടുത്തിട്ട് ഓര്‍ഡിനറി ബസുകള്‍ ഓടിക്കാത്തത് വിദ്യാര്‍ഥികളെയും വലയ്ക്കുന്നു. കൊല്ലം – കരുനാഗപ്പള്ളി റൂട്ടിലും കൊല്ലം – പുനലൂര്‍ റൂട്ടിലും സ്കൂള്‍ സമയത്ത് ഓര്‍ഡിനറി ബസുകള്‍ കുറവാണ്.