ബസ്സുകളില്ല കാത്തു നിന്ന് വിഷമിച്ച് യാത്രക്കാര്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ക്രിസ്മസ് അവധിത്തിരക്കില്‍ ബസ് സ്റ്റോപ്പുകളില്‍ കാത്തുനിന്ന് വലഞ്ഞ് കെ.എസ്.ആര്‍.ടി.സി. യാത്രക്കാര്‍. ആവശ്യത്തിന് ബസും ജീവനക്കാരുമില്ലാത്തതിനാല്‍ സര്‍വീസ് നടത്താന്‍ കഴിയാത്ത അവസ്ഥയിലാണ് കെ.എസ്.ആര്‍.ടി.സി. ഇതോടെ രാവിലെയും വൈകീട്ടും ഓരോ ബസിലും രണ്ടു ബസിലെ യാത്രക്കാരെ കുത്തിനിറച്ചാണ് യാത്ര. വെള്ളിയാഴ്ച വൈകീട്ട് ജില്ലയിലെ പ്രധാന ബസ്‌സ്റ്റേഷനുകളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കൊല്ലം – തിരുവനന്തപുരം റൂട്ടില്‍ രാവിലെ ആവശ്യമുള്ളതിന്റെ പകുതി ബസുകള്‍ പോലുമില്ല. രാവിലെ എട്ടിനും ഒന്‍പതിനും ഇടയില്‍ കൊട്ടിയം, പാരിപ്പള്ളി, ചാത്തന്നൂര്‍ എന്നിവിടങ്ങളില്‍ ഒട്ടേറെപ്പേരാണ് ബസ് കാത്തുനിന്നത്. കൊല്ലം – പുനലൂര്‍, കൊല്ലം – പത്തനംതിട്ട റൂട്ടുകളിലും ഇതുതന്നെയാണ് സ്ഥിതി. ഓര്‍ഡിനറി സര്‍വീസുകള്‍ പലതും നിര്‍ത്തിയതും തിരിച്ചടിയായി. ഓര്‍ഡിനറി ബസില്‍ പാരിപ്പള്ളിയില്‍നിന്ന് കല്ലുവാതുക്കല്‍വരെ പോകാന്‍ എട്ടുരൂപ നല്‍കേണ്ടയിടത്ത് ഫാസ്റ്റ് പാസഞ്ചറില്‍ 18 രൂപ നല്‍കേണ്ടിവരും.

എല്ലാ റൂട്ടുകളിലേക്കും വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ കാര്‍ഡുകള്‍ കൊടുത്തിട്ട് ഓര്‍ഡിനറി ബസുകള്‍ ഓടിക്കാത്തത് വിദ്യാര്‍ഥികളെയും വലയ്ക്കുന്നു. കൊല്ലം – കരുനാഗപ്പള്ളി റൂട്ടിലും കൊല്ലം – പുനലൂര്‍ റൂട്ടിലും സ്കൂള്‍ സമയത്ത് ഓര്‍ഡിനറി ബസുകള്‍ കുറവാണ്. സര്‍വീസ് നടത്താന്‍ കഴിയാത്ത അവസ്ഥയിലാണ് കെ.എസ്.ആര്‍.ടി.സി ഇതോടെ രാവിലെയും വൈകീട്ടും ഓരോ ബസിലും രണ്ടു ബസിലെ യാത്രക്കാരെ കുത്തിനിറച്ചാണ് യാത്ര. വെള്ളിയാഴ്ച വൈകീട്ട് ജില്ലയിലെ പ്രധാന ബസ്‌സ്റ്റേഷനുകളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

കൊല്ലം – തിരുവനന്തപുരം റൂട്ടില്‍ രാവിലെ ആവശ്യമുള്ളതിന്റെ പകുതി ബസുകള്‍ പോലുമില്ല. രാവിലെ എട്ടിനും ഒന്‍പതിനും ഇടയില്‍ കൊട്ടിയം, പാരിപ്പള്ളി, ചാത്തന്നൂര്‍ എന്നിവിടങ്ങളില്‍ ഒട്ടേറെപ്പേരാണ് ബസ് കാത്തുനിന്നത്. കൊല്ലം – പുനലൂര്‍, കൊല്ലം – പത്തനംതിട്ട റൂട്ടുകളിലും ഇതുതന്നെയാണ് സ്ഥിതി. ഓര്‍ഡിനറി സര്‍വീസുകള്‍ പലതും നിര്‍ത്തിയതും തിരിച്ചടിയായി. ഓര്‍ഡിനറി ബസില്‍ പാരിപ്പള്ളിയില്‍നിന്ന് കല്ലുവാതുക്കല്‍വരെ പോകാന്‍ എട്ടുരൂപ നല്‍കേണ്ടയിടത്ത് ഫാസ്റ്റ് പാസഞ്ചറില്‍ 18 രൂപ നല്‍കേണ്ടിവരും. എല്ലാ റൂട്ടുകളിലേക്കും വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ കാര്‍ഡുകള്‍ കൊടുത്തിട്ട് ഓര്‍ഡിനറി ബസുകള്‍ ഓടിക്കാത്തത് വിദ്യാര്‍ഥികളെയും വലയ്ക്കുന്നു. കൊല്ലം – കരുനാഗപ്പള്ളി റൂട്ടിലും കൊല്ലം – പുനലൂര്‍ റൂട്ടിലും സ്കൂള്‍ സമയത്ത് ഓര്‍ഡിനറി ബസുകള്‍ കുറവാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ വീണയെ കുരുക്കി കൂടുതൽ തെളിവ് പുറത്ത്

0
കൊച്ചി: cമാസപ്പടി കേസിൽ വീണയെ കുരുക്കി കൂടുതൽ തെളിവ് പുറത്ത്. നൽകാത്ത...

സി.ജെ.പി നേതൃത്വത്തിൽ നടന്ന വിദ്യാർഥി സമരത്തെ പിന്തുണച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ

0
ന്യൂഡൽഹി: സി.ജെ.പി നേതൃത്വത്തിൽ നടന്ന വിദ്യാർഥി സമരത്തെ പിന്തുണച്ച് കോൺഗ്രസ് ജനറൽ...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജികൊണ്ട് മാത്രം പോരാട്ടം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് സിജെപി

0
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജികൊണ്ട് മാത്രം പോരാട്ടം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച്...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയില്‍ പ്രതികരിച്ച് സോനം വാങ്ചുക്ക്

0
ഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയില്‍ പ്രതികരിച്ച് സോനം...