തിരുവനന്തപുരം:കെഎസ്‌ആര്‍ടിസിയിലെ പ്രതിസന്ധിയില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്ന് മന്ത്രി ആന്റണിരാജു.മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അംഗീകൃത ട്രേഡ് യൂണിയനുകളുമായി തുടര്‍ ചര്‍ച്ച ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. ശമ്പളം കൃത്യമായി കൊടുക്കുകയാണ് ആദ്യത്തെ ലക്ഷ്യമെന്നും പ്രശ്‌നങ്ങള്‍ക്ക് രമ്യമായ പരിഹാരം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും ഓണം അഡ്വാന്‍സും നല്‍കണം. ഈ പ്രതിസന്ധി മറികടന്നാലും സെപ്റ്റര്‍ബര്‍ മാസത്തെ ശമ്പളവിതരണത്തിന് വീണ്ടും തുക കണ്ടെത്തണം. ചുരുക്കത്തില്‍ സെപ്റ്റംബര്‍ ആദ്യവാരം ജീവനക്കാരുടെ ശമ്ബളവും കുടിശികയും ഓണം അഡ്വാന്‍സും നല്‍കാന്‍ 227 കോടി വേണം. ഈ സാഹചര്യത്തിലായിരുന്നു മന്ത്രി ആന്റണിരാജു മുഖ്യമന്ത്രിയെ നേരില്‍കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയത്.സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കാരവും സുശീല്‍ഖന്ന റിപ്പോര്‍ട്ട് നടപ്പിലാക്കലിലും ഇനിയും ധാരണ ആയിട്ടില്ല. തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ മാറ്റം നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.