കെഎസ്ആർടിസി ഉപേക്ഷിച്ചുപോയത് 17 ലക്ഷം യാത്രക്കാർ ; റിപ്പോർട്ടുകൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലാഭം മാത്രം നോക്കി ഓർഡിനറി സർവീസ് ഉൾപ്പെടെ വ്യാപകമായി വെട്ടിക്കുറയ്ക്കുന്നതും പരിഷ്കാരങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കുന്നതും കെ.എസ്.ആർ.ടി.സിയിൽ നിന്ന് യാത്രക്കാരെ വീണ്ടും അകറ്റാൻ ഇടയാക്കുമെന്ന് വിദഗ്ദ്ധർ. കഴിഞ്ഞ രണ്ടുവർഷത്തിനിടെ 17 ലക്ഷത്തോളംപേർ പൊതുഗതാഗത സംവിധാനത്തെ ഉപേക്ഷിച്ചുവെന്നാണ് റിപ്പോർട്ട്.റിപ്പോർട്ടിനെ തുടർന്നാണ് യാത്രക്കാരെ ആകർഷിക്കാൻ പരിഷ്കാരങ്ങൾ ഏർപ്പെടുത്തി തുടങ്ങിയത്. വീട്ടുപടിക്കൽ ബസ് എത്തുന്ന ഫസ്റ്റ് മൈൽ, ലാസ്റ്റ് മൈൽ കണക്ടിവിറ്റി, തിരുവനന്തപുരം നഗരത്തിൽ കുറഞ്ഞ നിരക്കിൽ ഇ ബസ് സർക്കുലർ സർവീസ് തുടങ്ങിയവ ഇതിന്റെ ഭാഗമായി നടപ്പിലാക്കിയവയാണ്. ഇതോടെ യാത്രക്കാർ മടങ്ങിയെത്താനും തുടങ്ങിയിരുന്നു.

2023ൽ രജിസ്റ്റർ ചെയ്ത സ്വകാര്യവാഹനങ്ങളുടെ എണ്ണത്തിൽ കുറവ് വന്നതും ഇതിന്റെ ഭാഗമാണെന്ന് വിലയിരുത്തലുണ്ടായിരുന്നു.തുടർന്ന് ഫീഡർ സർവീസുകളടക്കം ആരംഭിച്ച് പരിഷ്കാരം വിപുലപ്പെടുത്താൻ നീക്കം തുടങ്ങിയപ്പോഴാണ് ഗതാഗത വകുപ്പിലും കെ.എസ്.ആർ.ടി.സി തലപ്പത്തും മാറ്റം വന്നത്. അതോടെ പരിഷ്കാരങ്ങൾ ഒന്നൊന്നായി പിൻവലിച്ചു തുടങ്ങി. ലാഭമല്ലാത്ത റൂട്ടുകളിലടക്കം പ്രതിദിന സർവീസുകൾ കുറച്ചു. ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് ബസുകളിൽപോലും സീറ്റ് ലഭിക്കാത്ത അവസ്ഥയായി. ഇതോടെ കാത്തുനിന്ന് മുഷിഞ്ഞ യാത്രക്കാർ വീണ്ടും സ്വകാര്യ സർവീസുകളെ ആശ്രയിച്ചു തുടങ്ങി. ഇന്ധനവില കത്തിനിൽക്കുകയാണെങ്കിൽ പോലും സമയത്ത് ലക്ഷ്യസ്ഥാനത്തെത്താൻ സ്കൂട്ടറിനേയും കാറിനെയുമൊക്കെയാണ് ഇന്ന് കൂടുതൽ പേരും ആശ്രയിക്കുന്നതെന്നും അവർ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറ്റകളല്ലാത്തവർ പ്രതികരിക്കൂ എന്ന് വി.സി മോഹനൻ കുന്നുമ്മൽ; പ്രതികരിക്കാതെ വിദ്യാര്‍ഥികള്‍

0
തിരുവനന്തപുരം: പാറ്റകളല്ലാത്തവര്‍ ശബ്ദം ഉയര്‍ത്തണമെന്ന കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍...

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

0
തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ...

എൻടിഎ പരീക്ഷാ സംഘം അഴിച്ചുപണിയാൻ കേന്ദ്രം

0
ന്യൂഡൽഹി : എൻടിഎ പരീക്ഷാ സംഘം അഴിച്ചുപണിയാൻ കേന്ദ്രം. 600...

കരുവാറ്റ വയോധികന്റെ കൊലപാതകം; കുറ്റകൃത്യത്തിന് പിന്നിൽ സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെന്ന് കണ്ടെത്തൽ

0
ആലപ്പുഴ: കരുവാറ്റയിലെ വയോധികൻ്റേത് കൊലപാതകമാണെന്ന് ആദ്യം തന്നെ മനസ്സിലായെന്ന് പൊലീസ്. അന്വേഷണം...