ഓയിലും ഗ്രീസും ഉള്‍പ്പെടെയുള്ള ലൂബ്രിക്കന്റുകള്‍ വില്‍പ്പനയ്ക്കൊരുങ്ങി കെ.എസ്.ആര്‍.ടി.സി ; ഇരുചക്രവാഹനങ്ങള്‍ക്ക് സൗജന്യമായി ഓയില്‍ മാറാം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വരുമാന വര്‍ദ്ധനവിനായി ഓയിലും ഗ്രീസും ഉള്‍പ്പെടെയുള്ള ലൂബ്രിക്കന്റുകള്‍ വില്‍പ്പനയ്ക്കൊരുങ്ങി കെ എസ് ആര്‍ ടി സി രൂപമാറ്റം വരുത്തിയ ബസുകളിലാണ് കെ എസ് ആര്‍ ടി സി ലൂബ് ഷോപ്പുകള്‍ പ്രവര്‍ത്തിക്കുക. സംസ്ഥാനത്തെ ആദ്യ ഷോപ്പ് ഈ മാസം 23ന് എറണാകുളത്ത് പ്രവര്‍ത്തനം ആരംഭിക്കും.

കെ എസ് ആര്‍ ടി സിയുടെ പുനരുദ്ധാരണ പദ്ധതി പ്രകാരമാണ് ലൂബ് ഷോപ്പുകള്‍ ആരംഭിക്കുന്നത്. ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കെഎസ്‌ആര്‍ടിസി രൂപമാറ്റം വരുത്തിയ ബസുകളില്‍ ഇതിനോടകം പല സംരഭങ്ങളും തുടങ്ങിയിട്ടുണ്ട്. പൊതുമേഖല എണ്ണക്കമ്പിനികളുടെ സഹകരണത്തോടെയായിരിക്കും സംസ്ഥാനത്തുടനീളമുള്ള ലൂബ്രിക്കന്റുകളുടെ വില്‍പ്പന.

പദ്ധതിയുടെ കേരളത്തിലെ ആദ്യ ലൂബ് ഷോപ്പിന്റെ നിര്‍മ്മാണം എറണാകുളം ബോട്ട് ജെട്ടിയിലെ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ അവസാന ഘട്ടത്തിലാണ്. കമ്പിനികള്‍ സാധനങ്ങള്‍ നേരിട്ട് ലൂബ് ഷോപ്പുകളിലെത്തിക്കും. കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കാണ് വില്‍പ്പനയുടെ ചുമതല. പദ്ധതിയിലൂടെ പ്രതിമാസം അന്‍പതിനായിരം രൂപയു‌ടെ വരുമാനമാണ് ഗതാഗത വകുപ്പ് ലക്ഷ്യമിടുന്നത്. ആലുവയിലായിരിക്കും അടുത്ത ലൂബ് ഷോപ്പ് പ്രവര്‍ത്തിക്കുക.

ആദ്യഘട്ടത്തില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് സൗജന്യമായി ഓയില്‍ മാറുന്നതിനുള്ള സൗകര്യം ല്യൂബ് ഷോപ്പിലുണ്ട്. യന്ത്രസഹായത്തോടെയാണ് സേവനം. ഉജ്വല്‍ 15 എന്ന പേരില്‍ ഉപഭോക്താക്കള്‍ക്ക് 15% ഡിസ്കൗണ്ട്, 15 മിനിട്ട് സൗജന്യ വൈഫൈ സൗജന്യ ശീതളപാനീയ വിതരണം എന്നിവയും കെ.എസ്.ആര്‍.ടി.സി വാഗ്ദാനം ചെയ്യുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...