തിരുവനന്തപുരം: സ്ഥാനം ഒഴിയാന്‍ താല്‍പര്യമറിയിച്ച് കെഎസ്‌ആര്‍ടിസി എംഡി എം.പി.ദിനേശ് സര്‍ക്കാരിനു കത്തു നല്‍കി. വ്യക്തിപരമായ കാരണമാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ടോമിന്‍ ജെ തച്ചങ്കരിക്ക് ശേഷമായിരുന്നു ഇദ്ദേഹത്തെ എം.ഡി സ്ഥാനത്തേക്ക് നിയമിച്ചത്. സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം തല്‍സ്ഥാനത്തേക്ക് നിയമിതനാകുന്ന നാലാമത്തെ ഉദ്യോഗസ്ഥനാണ് എം.പി ദിനേശ്.
വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിയുന്നതെന്നാണ് എം.പി ദിനേശ് അറിയിച്ചിരിക്കുന്നത്. ഒരു വര്‍ഷവും മൂന്ന് മാസവും മാത്രമാണ് ഇദ്ദേഹം എം.ഡി സ്ഥാനത്തുണ്ടായിരുന്നത്. ഫെബ്രുവരിയില്‍ ഇദ്ദേഹത്തിന്റെ കാലാവധി ഒരു വര്‍ഷത്തേക്കു കൂടി നീട്ടിയിരുന്നു. ലോക്ഡൗണിനെത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെയാണ് ഇദ്ദേഹത്തിന്റെ സ്ഥാനമൊഴിയല്‍.