തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി മിന്നല്‍ പണിമുടക്ക് വിഷയത്തില്‍ ഡി റ്റി ഒ അടക്കമുള്ളവര്‍ക്കെതിരെ കര്‍ശന നടപടി. ഒരാളുടെ മരണത്തിനിടയാക്കിയ പണിമുടക്ക് പ്രഖ്യാപിച്ചവര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കു കേസ്സെടുക്കും. തലസ്ഥാനത്ത് റോഡ് ഗതാഗതം തടസപ്പെടുത്തി കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ നടത്തിയ സമരത്തില്‍ ജനജീവിതം സ്തംഭിച്ചിരുന്നു. കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഗതാഗതമന്ത്രിക്ക് നിര്‍ദേശം നല്‍കി.
തലസ്ഥാന നഗരത്തെ ആറ് മണിക്കൂറോളം നിശ്ചലമാക്കിയ കെഎസ്‌ആര്‍ടിസി സമരത്തിനിടെ യാത്രക്കാരനായ ഹൃദ് രോഗി മരണപ്പെടുകയും ആയിരക്കണക്കിന് യാത്രക്കാര്‍ വഴിയില്‍ കുടുങ്ങുകയും ചെയ്തിരുന്നു. നടുറോഡില്‍ ബസുകള്‍ നിരയായി നിര്‍ത്തിയിട്ട് ദേശീയപാത വഴിയുള്ള ഗതാഗതം തടസപ്പെടുത്തിയ സംഭവത്തിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.