മഴക്കാലമായാൽ കോഴിക്കോടിന്‍റെ മുഖം മൊത്തത്തിൽ ഒന്നുമാറും. കനത്ത കാലവർഷത്തിന്റെ പ്രശ്നങ്ങൾ മാറ്റിനിർത്തിയാൽ മഴക്കാലം ഇവിടെ ആഘോഷങ്ങളുടെ സമയമാണ്. മലബാർ റിവർ ഫെസ്റ്റിവലും കയാക്കിങ് മത്സരങ്ങളും ഒക്കെ തീർക്കുന്ന ആഘോഷങ്ങളിലേക്ക് ഇനി ദിവസങ്ങളുടെ അകലമേയുള്ളൂ. കോഴിക്കോടിന്റെ ഭംഗി കാണാനും മഴ ആസ്വദിക്കുവാനും തുഷാരഗിരിയുടെ ഓളങ്ങളിൽ ആഘോഷം തീർക്കുവാനും ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ്.
സംസ്ഥാന ടൂറിസം വകുപ്പും സംസ്ഥാന അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും ഇന്ത്യൻ കനോയിങ് ആൻഡ് കയാക്കിങ് അസോസിയേഷനും കോഴിക്കോട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ജില്ലാ പഞ്ചായത്തും തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകളും സംയുക്തമായാണ് മലബാർ റിവർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി ഓഗസ്റ്റ് നാല്, അഞ്ച്, ആറ് തിയതികളിൽ നടത്തുക്കുന്ന ഒമ്പതാമത് അന്തർദേശീയ വൈറ്റ് വാട്ടർ കയാക്കിങ് മത്സരം തന്നെയാണ് ആളുകളെ ഇവിടേക്ക് ആകർഷിക്കുന്നത്.
കയാക്കിങ് മത്സരം കാണാന്‍ പോകണമെന്നുണ്ടെങ്കിലും എങ്ങനെ പോകും എന്ന ആശങ്കയിലാണെങ്കിൽ പേടിക്കേണ്ട! കോഴിക്കോട് ഡി ടി പി സിയും കെ എ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്ലും ചേർന്ന് മൺസൂൺ ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നു. മലബാർ റിവർ ഫെസ്റ്റിവൽ കാണാൻ സാധിക്കുന്ന തരത്തില്‍ നടത്തുന്ന യാത്രയിൽ കയാക്കിങ് മത്സരം മാത്രമല്ല, തുഷാരഗിരി വെള്ളച്ചാട്ടം, കോഴിപ്പാറ വെള്ളച്ചാട്ടം, കക്കടാംപൊയിൽ തുടങ്ങിയ സ്ഥലങ്ങളും കാണാം. രണ്ട് ടൂർ പാക്കേജുകളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.
രാവിലെ 7.30ന് കോഴിക്കോട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിക്കുന്ന യാത്ര വനപർവ്വം, തുഷാരഗിരി, കയാക്കിങ് മേള നടക്കുന്ന പുലിക്കയം, അരിപ്പാറ വെള്ളച്ചാട്ടം എന്നിവിടങ്ങൾ സന്ദർശിച്ച് രാത്രി 7.30ന് തിരിച്ചെത്തും. ഉച്ചഭക്ഷണവും വൈകുന്നേരത്തെ ചായയും ഉൾപ്പെടുന്ന പാക്കേജിന് ഒരാൾക്ക് 750 രൂപയാണ് ഈടാക്കുന്നത്. ഇതിൽ ഉച്ചഭക്ഷണവും വൈകുന്നേരത്തെ ചായയും ഉൾപ്പെടുന്നു.
രണ്ടാമത്തെ ടൂർ പാക്കേജ് രാവിലെ 7.00 മണിക്ക് കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെടും. കോഴിപ്പാറ വെള്ളച്ചാട്ടം, നായാടംപൊയിൽ കയാക്കിങ് സെന്റർ, തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രം എന്നിവിടങ്ങളാണ് ഈ യാത്രയിൽ സന്ദർശിക്കുന്നത്. രാത്രി 7.00 മണിക്ക് കോഴിക്കോട് തിരികെയെത്തും. . ഉച്ചഭക്ഷണവും വൈകുന്നേരത്തെ ചായയും ഉൾപ്പെടുന്ന പാക്കേജിന് ഒരാൾക്ക് 1150 രൂപയാണ് ഈടാക്കുക. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങി നും 9447278388, 9287542601, 9287542637 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
മലബാർ റിവർ ഫെസ്റ്റിവൽ
മലബാറിന്‍റെ മാമാങ്കം എന്നറിയപ്പെടുന്ന മത്സരമാണ് മലബാർ റിവർ ഫെസ്റ്റിവലിന്റെ ഒൻപതാമത് എഡിഷനാണ് ഇത്തവണത്തേത്. തുഷാരഗിരി ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും വെച്ചാണ് കയാക്കിങ് മത്സരം നടക്കുന്നത്. അന്തർദേശീയ വൈറ്റ് വാട്ടർ കയാക്കിങ് മത്സരങ്ങൾ ഓഗസ്റ്റ് 4,5,6 തിയതികളിൽ നടക്കും. റിവർ ഫെസ്റ്റിവൽ പ്രചരണത്തിന്റെ ഭാഗമായും വമ്പൻ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ജൂലൈ 30ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക്. സൈക്ലിങ്, മാരത്തോൺ, നീന്തൽ എന്നിവ ഉൾപ്പെടുന്ന ട്രയാത്തലോൺ നടക്കും. കോഴിക്കോട് ,വയനാട്, മലപ്പുറം ജില്ലകളിൽ നിന്ന് ചാലിപ്പുഴയിലെ പുലിക്കയം മത്സരവേദിയിലേക്ക് സൈക്കിൾറാലി, തുഷാരഗിരിയിൽ മഴനടത്തം, ഓമശ്ശേരിയിൽ മഡ് ഫുട്ബോൾ, കക്കാടംപൊയിലിൽ പട്ടംപറത്തൽ, കോടഞ്ചേരിയിലെ സ്വകാര്യ എസ്റ്റേറ്റിൽ ഓഫ് റോഡ് റെയ്സ് എന്നീവയും സംഘടിപ്പിക്കും. ഉത്തരവാദിത്വ ടൂറിസത്തിന്റെ നേതൃത്വത്തിൽ മഴനടത്തവും ഫൂഡ് ഫെസ്റ്റിവലും നടക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033