ലഹരി കടത്തിയ കേസിലെ പ്രധാനി ഉൾപ്പെടെയുള്ള ഗുണ്ടാസംഘം അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലഹരി കടത്തിയ കേസിലെ പ്രധാനി ഉൾപ്പെടെയുള്ള ഗുണ്ടാസംഘം ആറ്റിങ്ങൽ പോലീസിന്‍റെ പിടിയിലായി. ബംഗളൂരുവിൽനിന്ന് എം.ഡി.എം.എ എത്തിച്ച കേസിലെ പ്രതികളായ അഞ്ചുതെങ്ങ് കായിക്കര അയ്യപ്പൻ തോട്ടം വീട്ടിൽ സാംസൺ (30 -സാബു), തോന്നയ്ക്കൽ കുടവൂർ ശാസ്താംകാവിന് സമീപം ലാൽ ഭവനിൽ ഗോകുൽ (25) എന്നിവരാണ് അറസ്റ്റിലായത്. മാസം പത്തിന് ആറ്റിങ്ങൽ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ ഒന്നും രണ്ടും പ്രതികളായ അപ്പുക്കുട്ടനെയും സനീതിനെയും ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇവരെ അന്വേഷിച്ചുവരികയായിരുന്നു. അസംബ്ലി മുക്കിൽനിന്നാണ് ഗോകുലിനെ അറസ്റ്റ് ചെയ്തത്.

കല്ലുവാതുക്കലിൽ ഒളിവിൽ കഴിഞ്ഞ സ്ഥലത്തുനിന്നാണ് സാംസണെ പിടികൂടിയത്. സാംസൺ അഞ്ചുതെങ്ങ് സ്റ്റേഷൻ പരിധിയിലെ പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. നെടുമ്പാശ്ശേരി എയർപോർട്ടിൽ പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടശേഷം കല്ലുവാതുക്കലിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ആറ്റിങ്ങൽ ഡിവൈ.എസ്.പി ടി. ജയകുമാറിന്‍റെ നിർദേശാനുസരണം ഇൻസ്പെക്ടർ തൻസീം അബ്ദുൽ സമദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഡാൻസഫ് ടീം അംഗങ്ങളുടെ സഹായത്തോടെ പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസില്‍ നിന്ന് പുറത്തേക്ക് വീണ് വയോധികക്ക് സാരമായ പരിക്ക്

0
കോഴിക്കോട്: ബസ് പൂര്‍ണമായും നിര്‍ത്തുന്നതിന് മുന്‍പ് ഓട്ടോമാറ്റിക് ഡോര്‍ തുറന്നതിനെ തുടര്‍ന്ന്...

ഥാർ തല്ലിത്തകർത്ത് റിസോര്‍ട്ട് നടത്തിപ്പുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു ; പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി...

0
തിരുവനന്തപുരം: വെള്ളറടയിലെ റിസോര്‍ട്ട് ന‌ടത്തിപ്പുകാരനായ ആര്യനാട് ശ്യാമിനെ ആക്രമിച്ച് തട്ടിക്കൊണ്ടു പോകാന്‍...

ക്വാറിയിലെ സ്ലറി ടാങ്ക് പൊട്ടി മാലിന്യം പുഴയില്‍ കലര്‍ന്നു ; ജലസ്രോതസ്സുകള്‍ മലിനമായതോടെ ദുരിതത്തിലായി...

0
കോഴിക്കോട്: കരിങ്കല്‍ ക്വാറിയില്‍ നിന്നുള്ള സ്ലറി മാലിന്യം പുറത്തേക്കൊഴുകി പുഴയില്‍ കലര്‍ന്ന്...

15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; 20കാരന് 8 വർഷം കഠിന തടവും 40,000 രൂപ...

0
തിരുവനന്തപുരം: 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20കാരനായ പ്രതിക്ക് എട്ട്...