ഥാർ തല്ലിത്തകർത്ത് റിസോര്‍ട്ട് നടത്തിപ്പുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു ; പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി റിമാന്‍റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വെള്ളറടയിലെ റിസോര്‍ട്ട് ന‌ടത്തിപ്പുകാരനായ ആര്യനാട് ശ്യാമിനെ ആക്രമിച്ച് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസിൽ ഒരാൾ കൂ‌ടി റിമാൻഡിൽ. ഥാർ തട‌ഞ്ഞ് തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുന്നതിനിട‌െ കണ്ണിന് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിളപ്പില്‍ശാല സ്വദേശി നവാസുദ്ദീന്‍(46) നെയാണ് കോടതി റിമാന്‍ഡ് ചെയ്തു. മറ്റ് നാല് പ്രതികൾ റിമാൻഡിലായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് റിസോര്‍ട്ട് ഉടമ ശ്യാമും കര്‍ണാടക സ്വദേശിയുമായുള്ള സാമ്പത്തിക ഇടപാടിനെ ചൊല്ലിയാണ് ശ്യാമിനെ വഴിമധ്യേ തടഞ്ഞ് ക്രൂരമായി മര്‍ദ്ദിച്ച് രണ്ടു വാഹനങ്ങളിലായി എത്തിയ സംഘം ഓഡി വാഹനത്തില്‍ കടത്തിക്കൊണ്ടു പോയത്. പോലീസിന്‍റെ ഇടപെടലിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലേക്ക് പോകേണ്ട അക്രമി സംഘം കേരളത്തിലേക്ക് വാഹനം ഓടിച്ചു പോയതിനെത്തുടര്‍ന്ന് ചെമ്പൂരില്‍ വെച്ച് ആര്യങ്കോട്, വെള്ളറട പോലീസ് സംഘം സംയുക്തമായി അഞ്ചംഗ സംഘത്തെ പിടികൂടി.

അതില്‍ അഞ്ചാമനായ വിളപ്പില്‍ശാല സ്വദേശി കണ്ണിനു ഗുരുതരമായി പരുക്കേറ്റതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നത്. പരിക്ക് ഭേദപ്പെട്ടതിനെ തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു. പ്രതികളെയെല്ലാം കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്താൽ മാത്രമെ ആക്രമണക്കുറിച്ച് വ്യക്തമായ സൂചന ലഭിക്കുകയുള്ളൂവെന്നാണ് പോലീസ് പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്വാറിയിലെ സ്ലറി ടാങ്ക് പൊട്ടി മാലിന്യം പുഴയില്‍ കലര്‍ന്നു ; ജലസ്രോതസ്സുകള്‍ മലിനമായതോടെ ദുരിതത്തിലായി...

0
കോഴിക്കോട്: കരിങ്കല്‍ ക്വാറിയില്‍ നിന്നുള്ള സ്ലറി മാലിന്യം പുറത്തേക്കൊഴുകി പുഴയില്‍ കലര്‍ന്ന്...

15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; 20കാരന് 8 വർഷം കഠിന തടവും 40,000 രൂപ...

0
തിരുവനന്തപുരം: 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20കാരനായ പ്രതിക്ക് എട്ട്...

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...