കെ.എസ്.ആര്‍.ടി.സിയില്‍ ഫെബ്രുവരി മാസത്തിലെ ശമ്പളം പൂര്‍ണമായി വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ഫെബ്രുവരി മാസത്തിലെ ശമ്പളം പൂര്‍ണമായി വിതരണം ചെയ്തു. 40 കോടി ചെലവിട്ട് ശമ്പളത്തിന്റെ ആദ്യഗഡു നേരത്തെ വിതരണം ചെയ്തിരുന്നു. ബാക്കി തുകയാണ് വ്യാഴാഴ്ച കൈമാറിയത്. സര്‍ക്കാരില്‍ നിന്നും 30 കോടി രൂപ സഹായമായി ലഭിച്ചതും, ഇന്ധനത്തിനും സ്പെയര്‍പാര്‍ട്സിനും കരുതിയിരുന്ന തുകയില്‍ നിന്നും ബാക്കി 10 കോടി രൂപ കോടി എടുത്താണ് ഫെബ്രുവരിമാസത്തിലെ ശമ്പള വിതരണം പൂര്‍ത്തിയാക്കിയത്. ആകെ 42 കോടി രൂപയാണ് വിതരണം ചെയ്തത്. ഒരുമാസം ഏകദേശം 5 കോടിയിലധികം രൂപ ബദൽ ഡ്രൈവര്‍ / കണ്ടക്ടര്‍മാര്‍ എന്നിവര്‍ക്കായി ചെലവഴിക്കുന്നുണ്ട്. ജനുവരിയിലെ 20 കോടി രൂപയും, ഫെബ്രുവരിയിലെ 20 കോടി രൂപയും ചേര്‍ത്ത് 40 കോടി രൂപ സര്‍ക്കാരില്‍ നിന്നും ഇനി കെ.എസ്.ആര്‍.ടി.സിക്ക് ലഭിക്കാനുണ്ട്.

ഈ തുക ലഭ്യമായാലേ കെഎസ്‌ആര്‍ടിസിക്ക് മാര്‍ച്ച്‌ മാസത്തെ ദൈനം ദിന ചെലവുകള്‍ നടത്താനാകുകയുള്ളൂ. യൂണിയനുകളുടെ എതിര്‍പ്പ് ഉണ്ടായിട്ടും ശമ്പളം ഗ‍ഡുക്കളായി മാത്രമേ നല്‍കാനാകുളളു എന്ന മാനേജിങ്ങ് ഡയറക്ടറുടെ നിലപാ‌ടാണ് ഇവിടെ വിജയിച്ചത്. ആദ്യ ഗ‍ഡു ഒരോമാസവും അഞ്ചാം തീയതിയും രണ്ടാം ഗഡു സര്‍ക്കാര്‍ സഹായം ലഭിക്കുന്ന മുറയ്ക്കും നല്‍കാമെന്നായിരുന്നു എം.ഡി ബിജു പ്രഭാകറിന്റെ പ്രഖ്യാപനം.

അത് പാലിച്ചാണ് ഫെബ്രുവരിയിലെ ശമ്പള വിതരണം പൂര്‍ത്തിയാക്കിയത്. എന്നാല്‍ ശമ്പളം ഗഡുക്കളായി നല്‍കുന്നത് പതിവാക്കുന്നത് അനുവദിക്കാനാവില്ലെന്നാണ് യൂണിയനുകളുടെ നിലപാട്. ഗഡ‍ുക്കളായി ശമ്പളം ആവശ്യമുളളവര്‍ സമ്മതപത്രം നല്‍കണമെന്ന് മാനേജ്മെന്റ് സര്‍ക്കുലര്‍ ഇറക്കിയപ്പോള്‍ അത് നല്‍കരുതെന്ന് യൂണിയനുകള്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷേ ജീവനക്കാര്‍ അത് ചെവിക്കൊണ്ടില്ല. അതിന്റെ ജാള്യമുളളതിനാല്‍ പരസ്യനിലപാടിലേക്ക് വരാന്‍ യൂണിയനുകള്‍ക്കും മ‌ടിയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....