സ്വകാര്യ ബസ്​ സമരം ; കെ.എസ്​.ആർ.ടി.സി അധിക സർവീസ്​ നടത്തും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബസ്​ ചാര്‍ജ്​ വര്‍ധന ആവശ്യപ്പെട്ട്​ സ്വകാര്യബസുടമകള്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക്​ കണക്കിലെടുത്ത് കെ.എസ്.ആര്‍.ടി.സി വ്യാഴാഴ്ച മുതല്‍ അധിക സര്‍വീസുകള്‍ നടത്തും. മിനിമം ചാര്‍ജ്​ 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ യാത്രനിരക്ക്​ ഒന്നില്‍നിന്ന്​ ആറു​ രൂപയാക്കുക, കി​ലോമീറ്റര്‍ നിരക്ക്​ 90 ​ പൈസയില്‍ നിന്ന്​ 1.10 രൂപയാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌​ ബസുടമ സംയുക്ത സമിതി നേതൃത്വത്തിലാണ്​ പണിമുടക്ക്​.

നവംബര്‍ ഒമ്പതിന്​ പ്രഖ്യാപിച്ച പണിമുടക്ക്​ മാറ്റിവെക്കുന്നതിലേക്ക്​ നയിച്ച ചര്‍ച്ചയില്‍ 10​ ദിവസത്തിനുള്ളില്‍ പ്രശ്നം പരിഹരിക്കുമെന്നാണ്​ മന്ത്രി ഉറപ്പുനല്‍കിയതെങ്കിലും ഇതുവരെ നടപ്പായില്ലെന്നും ഇനി കാത്തിരുന്നും നഷ്ടത്തിലോടിയും കൂടുതല്‍ പ്രതിസന്ധിയിലാകാനില്ലെന്നുമാണ്​ ബസുടമകളുടെ നിലപാട്​. പരീക്ഷക്കാലമായതിനാല്‍ പണിമുടക്കില്‍നിന്ന്​ വിട്ടുനില്‍ക്കണമെന്നും നിരക്ക്​​ വര്‍ധന തത്ത്വത്തില്‍ തീരുമാനിച്ചതാണെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. എന്നു മുതല്‍ കൂട്ടണമെന്നേ തീരുമാനിക്കാനുള്ളൂ.

ഈ ഘട്ടത്തില്‍ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതും സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കുന്നതുമായ സമരവുമായി മുന്നോട്ടു പോകണമോയെന്ന്​ ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു. 15 ദിവസം മുമ്പ്​​​ നോട്ടീസ്​ നല്‍കിയിട്ടും സര്‍ക്കാര്‍ തീരുമാനമെടുക്കുകയോ ചര്‍ച്ചക്ക്​ വിളിക്കുകയോ ചെയ്തിട്ടില്ലെന്ന്​ ബസുടമകള്‍ കുറ്റപ്പെടുത്തി. സ്വകാര്യ ബസുകള്‍ നിരത്തില്‍നിന്ന്​ വിട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സര്‍വീസ്​ ഓപറേറ്റ്​ ചെയ്യാന്‍ കെ.എസ്​.ആര്‍.ടി.സിക്ക്​ നിര്‍ദേശം നല്‍കിയിട്ടുണ്ട്​. ആവശ്യകതക്കനുസരിച്ചായിരിക്കും ഡിപ്പോകള്‍ കേന്ദ്രീകരിച്ചുള്ള അധിക സര്‍വിസ്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...