കെ.എസ്.ആർ.ടി.സിയിൽ 7090 ജീവനക്കാർ അധികം ; അഞ്ചുവർഷത്തേക്ക്‌ നിയമനനിരോധനം ഏർപ്പെടുത്തുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സിയിൽ 7090 ജീവനക്കാർ അധികമുള്ളതിനാൽ അഞ്ചുവർഷത്തേക്ക്‌ നിയമനനിരോധനം ഏർപ്പെടുത്തുന്നു. 28,114 ജീവനക്കാരുള്ളിടത്ത് 21,024 പേർ മതിയാകും. ജീവനക്കാരും ബസും തമ്മിലുള്ള അനുപാതം ക്രമീകരിക്കാൻ പുതിയ നിയമനങ്ങൾ നിർത്തിവെക്കും. മെക്കാനിക്ക് (2483), ഡ്രൈവർ (2435) കണ്ടക്ടർ (1826) തസ്തികകളാണ് കുറയുന്നത്. കിഫ്ബി വഴി ലഭിക്കുന്ന ബസുകൾ ഓടിക്കുന്നതിനായി രൂപവത്‌കരിക്കുന്ന സിഫ്റ്റിന്റെ ജനനവും കെ.എസ്.ആർ.ടി.സിക്ക് നഷ്ടമാണ്. പുതിയ കമ്പനിയിലേക്ക് കെ.എസ്.ആർ.ടി.സിയിൽ നിന്നും 350-ഉം കെ.യു.ആർ.ടി.സിയിൽ നിന്നും 221 ബസുകളും മാറ്റും.

കെ.എസ്.ആർ.ടി.സിയുടെ നിലവിലുള്ള 4791 ഷെഡ്യൂളുകൾ 4129 ആയി കുറയും. ഇതനുസരിച്ചാണ് കെ.എസ്.ആർ.ടി.സിയിൽ ജീവനക്കാരുടെ എണ്ണം കുറച്ചിട്ടുള്ളത്. നിലവിലുള്ള മുഴുവൻ ജീവനക്കാരെയും ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടു പോകാൻ കഴിയില്ലെന്ന് സർക്കാരിന് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു. നിർബന്ധിത വിരമിക്കലും പരിഗണിക്കുന്നുണ്ട്. അതിനായി 200 കോടി രൂപ സർക്കാരിൽനിന്ന്‌ സഹായധനം തേടി. വർക്ക്‌ഷോപ്പുകളിൽ അധികമുള്ള ജീവനക്കാരെ സിഫ്റ്റിന്റെ ബസുകൾ അറ്റകുറ്റപ്പണി നടത്തുന്നതിനുവേണ്ടി നിയോഗിക്കും. ഇതിന് സിഫ്റ്റിൽ നിന്ന്‌ വാടക ഈടാക്കും. ശാരീരിക അവശതകളുള്ള മെക്കാനിക്കൽ ജീവനക്കാരെ ഓഫീസ് ജോലികളിലേക്ക് മാറ്റും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...