കോന്നി : മലക്കപ്പാറയുടെ സൗന്ദര്യം ആസ്വദിക്കാന്‍ കെ എസ് ആര്‍ ടി സി കോന്നി ഡിപ്പോയില്‍ നിന്നും ഷോളയാര്‍ വഴി മലക്കപ്പാറയിലേക്ക് ഏക ദിന വിനോദ യാത്ര തുടങ്ങുന്നു. ഏക ദിന വിനോദ യാത്ര ജൂലൈ 31 ഞായറാഴ്ച രാവിലെ 4 മണിയ്ക്ക് കോന്നി ഡിപ്പോയില്‍ നിന്നും പുറപ്പെടും. കോന്നിയില്‍ നിന്നും ആതിരപ്പള്ളി , ചാര്‍പ്പ , വാഴച്ചാല്‍ ,പെരിങ്ങല്‍കുത്ത് റിസര്‍വോയര്‍ ,ഷോളയാര്‍ ചെക്ക്‌ ഡാം , ഷോളയാര്‍ റിസര്‍വോയര്‍ വഴി മലക്കപ്പാറയിലേക്ക് ആണ് ഏക ദിന വിനോദ യാത്ര നടത്തുന്നത് എന്ന് കെ എസ് ആര്‍ ടി സി കോന്നി ഡിപ്പോ അധികൃതര്‍ അറിയിച്ചു. ടിക്കറ്റ് നിരക്ക് 870 രൂപയാണ്. ബുക്ക്‌ ചെയ്യുവാന്‍ 7012430614, 9447044276 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.