കൊല്ലം: ഡിപ്പോ പ്രവര്‍ത്തിക്കുന്ന ഭൂമി തിരികെ നല്‍കണമെന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു പൂട്ടാന്‍ ഉത്തരവ്. പാട്ട വ്യവസ്ഥയില്‍ പഞ്ചായത്ത് നല്‍കിയ ഒരേക്കര്‍ ഭൂമിയിലാണ് ഡിപ്പോയുടെ പ്രവര്‍ത്തനം. ഡിപ്പോയിലെ ബസുകള്‍ റൂട്ടുകളുടെ സൗകര്യാര്‍ഥം സമീപ ഡിപ്പോകളിലേക്ക് മാറ്റാനാണ് എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ ഉത്തരവ്. ചന്തയുടെ ഭാഗമായിരുന്ന ഭൂമിയില്‍ നിന്ന് ഒരേക്കര്‍ ഭൂമി പാട്ട വ്യവസ്ഥയില്‍ കെഎസ്ആര്‍ടിസിക്ക് വിട്ടു നല്‍കുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന കെട്ടിടങ്ങളും ഡിപ്പോയ്ക്കായി നല്‍കിയിട്ടുണ്ട്.
നിലവില്‍ 33 ബസുകളാണ് സര്‍വീസ് നടത്തുന്നത്. മലയോര മേഖലയില്‍ കുറഞ്ഞ ദൂരം ഓടി കൂടുതല്‍ വരുമാനം നേടുന്ന ഡിപ്പോയാണ് പൂട്ടുന്നത്. റൂട്ടുകളുടെ സൗകര്യം അനുസരിച്ച് ഡിപ്പോയിലെ ബസുകള്‍ കോന്നി, അടൂര്‍, പുനലൂര്‍, കൊട്ടാരക്കര ഡിപ്പോകളിലേക്ക് മാറ്റുന്നതിനാണ് നിര്‍ദേശം.