ഹൈക്കോടതി അനുവദിച്ച കാലാവധി ഇന്ന് അവസാനിക്കും ; കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ വിതരണം ചെയ്യാനൊരുങ്ങി സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് പെൻഷൻ നൽകാൻ ഹൈക്കോടതി നിർദേശിച്ച കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ പെൻഷൻ വിതരണത്തിനായി തിരക്കിട്ട നീക്കത്തിൽ സർക്കാർ. പലിശ സംബന്ധിച്ച് ധന- സഹകരണ ഗതാഗത വകുപ്പുകൾ തമ്മിലുള്ള തർക്കങ്ങൾക്ക് ഇന്ന് സമവായം ഉണ്ടായാൽ മാത്രമാണ് പെൻഷൻ വിതരണം ആരംഭിക്കാൻ സാധിക്കുക. ഇന്നലെ ചർച്ചകൾ നടന്നെങ്കിലും, പരാജയമായിരുന്നു ഫലം. അതിനാൽ, വിഷയത്തിന്റെ ഗൗരവം ധന, സഹകരണ മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തിയതിനു ശേഷം അവ പരിഹരിക്കാനാണ് ഗതാഗത വകുപ്പിന്റെ ശ്രമം.

സാധാരണയായി സഹകരണ വകുപ്പ് വായ്പയായി പെൻഷൻ വിതരണം ചെയ്യുകയും, പിന്നീട് സർക്കാർ പലിശ സഹിതം തുക നൽകുകയുമാണ് പതിവ്. എന്നാൽ, പലിശ 8.50 ശതമാനത്തിൽ നിന്നും 9.00 ശതമാനമാക്കി ഉയർത്തണമെന്നാണ് സഹകരണ വകുപ്പിന്റെ ആവശ്യം. അതേസമയം, എന്ത് സാഹചര്യം നേരിട്ടാലും പെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചിട്ടുണ്ട്. പെൻഷൻ വിതരണം 12- നകം പൂർത്തിയാക്കിയില്ലെങ്കിൽ, ചീഫ് സെക്രട്ടറി, ഗതാഗത സെക്രട്ടറി എന്നിവരോട് കോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ്...

വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചുവെന്നും ഇതിന്റെ രേഖകൾ വീണയുടെ ഡയറിയിൽ നിന്ന്...

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെൻ്റ്...