ചെങ്ങന്നൂര്‍ : കെ എസ് ആര്‍ ടി സി പെന്‍ഷന്‍കാര്‍ക്ക് നല്‍കിയ ഇടക്കാലാശ്വാസം തിരിച്ചു പിടിച്ചതില്‍ പ്രതിഷേധം. ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് മന്ത്രിയായ ആന്റണി രാജുവിന്റെ പ്രത്യേകതാല്പര്യപ്രകാരം കെ എസ് ആര്‍ ടി സി പെന്‍ഷന്‍കാര്‍ക്ക് 2021 ജൂണ്‍ മുതല്‍ നല്‍കി വന്ന 500 രൂപാ ഇടക്കാലാശ്വാസം സെപ്തംബറില്‍ വിതരണം ചെയ്ത പെന്‍ഷനില്‍ കുറവു വരുത്തി.
ഇടക്കാലശാസം ഉടന്‍ പുനസ്ഥാപിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്നും തൊഴിലാളികളെ വഞ്ചിക്കുന്ന ഇത്തരം നടപടിയ്‌ക്കെതിരെയും ‘ ഓണം ഫെസ്റ്റിവല്‍ അലവന്‍സ് ‘ നിഷേധിച്ചതിലും ചെങ്ങന്നൂരില്‍ ചേര്‍ന്ന ട്രാന്‍സ്‌പോര്‍ട്ട് പെന്‍ഷനേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ ജില്ലാ കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി .
സംസ്ഥാന പ്രസിഡന്റ് ജോസ് വേങ്ങല്‍ അദ്ധ്യക്ഷത വഹിച്ചയോഗം ചെങ്ങന്നൂര്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കെ. ഷിബുരാജന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ജില്ല പ്രസിഡന്റ് പി.എം രവീന്ദ്രന്‍ , സംസ്ഥാനസെക്രട്ടറി എം.എ സത്താര്‍ , അഡ്വ.ഡി വിജയകുമാര്‍ , വി.കെ രാജേന്ദ്രന്‍ , ഭാനുദേവന്‍നായര്‍ , കല്ലാര്‍ മദനന്‍ , എസ്.ഗോപാലന്‍ , സണ്ണി.പി തോമസ് , അഡ്വ.എന്‍ ആനന്ദന്‍ , വരുണ്‍ മട്ടയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.