പൊന്‍കുന്നം : കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍നിന്നും ഡ്രൈവറില്ലാതെ ബസ് ഓടിയെത്തി വീട്ടുമുറ്റത്ത് പതിച്ചു. ഡിപ്പോയില്‍നിന്ന് ഹൈവേയിലേക്ക് ഇറക്കമുള്ള വഴിക്കരികില്‍ നിര്‍ത്തിയിട്ടിരുന്ന ബസാണ് തനിയെ ഉരുണ്ടിറങ്ങി റോഡിന് കുറുകെ പാഞ്ഞ് താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്കെത്തിയത്.
ഡിപ്പോയിലെ ഇറക്കമിറങ്ങിയപ്പോള്‍ പമ്പിലേക്ക് ഡീസലടിക്കാന്‍പോയ മറ്റൊരു ബസ്സിന്റെ പിന്നിലിടിക്കുകയും ചെയ്തു. ഹൈവേയില്‍ ട്രാന്‍സ്‌ഫോര്‍മറിനും വൈദ്യുതിത്തൂണിനും ഇടയിലൂടെ കടന്നുപോയ ബസ് വീടിന്റെ ചുമരിലിടിച്ചാണ് നിന്നത്. ഈസമയം റോഡില്‍ വാഹനങ്ങള്‍ കടന്നുപോകാതിരുന്നതിനാല്‍ അപകടമൊഴിവായി.