കൊട്ടാരക്കര ഉമ്മന്നൂരില്‍ വീട്ടമ്മ ആസിഡ് കുടിച്ച്‌ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊട്ടാരക്കര ഉമ്മന്നൂരില്‍ വീട്ടമ്മ ആസിഡ് കുടിച്ച്‌ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. ഉമ്മന്നൂര്‍ തുടന്തല ചെറിയമംഗലത്ത് വീട്ടില്‍ സുരേന്ദ്രന്‍ പിള്ളയെയാണ് കൊട്ടാരക്കര ഡി.വൈ.എസ്.പി ആര്‍.സുരേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സുരേന്ദ്രന്‍ പിള്ളയുടെ ഭാര്യ പ്രതിഭാ ബാലകൃഷ്ണനാണ് (36) മരണപ്പെട്ടത്.

2020 ഫെബ്രുവരി 8 ന് രാത്രി 11.30 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സുരേന്ദ്രന്‍ പിള്ളയുമായി വഴക്കുണ്ടായശേഷമാണ് പ്രതിഭ ആസിഡ് കുടിച്ചത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഒന്‍പത് മുറിവുകള്‍ പ്രതിഭയുടെ ശരീരത്തിലുണ്ടെന്ന് രേഖപ്പെടുത്തിയിരുന്നു. മര്‍ദ്ദനമേറ്റതിനെ തുടര്‍ന്നാണ് പ്രതിഭ ജീവനൊടുക്കിയതെന്ന് തുടര്‍ന്നുള്ള അന്വേഷണത്തില്‍ ബോദ്ധ്യപ്പെട്ടതിനെ തുടര്‍ന്നാണ് സുരേന്ദ്രന്‍ പിള്ളയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബന്ധു നിയമന വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി.സതീശന്‍

0
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. വിവാദം...

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ 20 തൃണമൂൽ എംപിമാർ ബിജെപിയിലേക്കെന്ന് അഭ്യൂഹം

0
കൊൽക്കൊത്ത: ബംഗാളിൽ പാര്‍ട്ടിയുടെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ തിരിച്ചടിയുടെ ആഘാതത്തിന് പിന്നാലെ...

നിയമങ്ങള്‍ കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം : റോഡ് നിയമലംഘനങ്ങൾക്കെതിരെ കടുത്ത നിലപാടുമായി മോട്ടോർ വാഹന വകുപ്പ്....

ചികിത്സാപ്പിഴവുണ്ടായെന്ന പരാതിയിൽ വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ

0
കോഴിക്കോട്: ചികിത്സാപ്പിഴവുണ്ടായെന്ന പരാതിയിൽ വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ. കുടുംബത്തിന്റെ...