കോട്ടയം : കെഎസ്‌ആര്‍ടിസി ബസുകളിലെ റിസര്‍വേഷന്‍ സീറ്റുകള്‍ക്ക് ചുവപ്പു നിറം നല്‍കും. സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്കുള്ള റിസര്‍വേഷന്‍ സീറ്റുകള്‍ക്കാണ് ചുവപ്പു നിറം നല്‍കുക. ഒപ്പം ബാക്ക് റെസ്റ്റ്, ഫ്രെയിം, ഹാന്‍ഡില്‍ ബാര്‍ എന്നിവയ്ക്കു ചുവപ്പു നിറം നല്‍കണമെന്ന് കെഎസ്‌ആര്‍ടിസി മെയിന്റനന്‍സ് ആന്‍ഡ് വര്‍ക്ക് ഡയറക്ടര്‍ നിര്‍ദേശം നല്‍കി.
റിസര്‍വേഷന്‍ സീറ്റാണോ അല്ലയോ എന്നതിനെച്ചൊല്ലി കണ്ടക്ടറും യാത്രക്കാരും തമ്മില്‍ തര്‍ക്കമുണ്ടാകാറുണ്ട്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി.