Thursday, May 15, 2025 1:56 pm

കെഎസ്‌ആര്‍ടിസിയില്‍ ഇന്ന് മുതല്‍ ശമ്പളം നല്‍കാന്‍ നീക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്‌ആര്‍ടിസിയില്‍ ഇന്ന് മുതല്‍ ശമ്പളം നല്‍കാന്‍ നീക്കം. മെയ് മാസത്തെ ശമ്പളമാണ് നല്‍കുക. ശമ്പള വിതരണം ശമ്പളം ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കാനാണ് നീക്കം. നാളെ മുതല്‍ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ശമ്പളം കിട്ടിത്തുടങ്ങും. ശമ്പള വിതരണം പൂര്‍ത്തിയാക്കാന്‍ 35 കോടി രൂപ കൂടി വേണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടികള്‍.

ശമ്പള പ്രശ്നത്തില്‍ ഭരണാനുകൂല സംഘടനകള്‍ പണിമുടക്കിലേക്ക് നീങ്ങുമെന്ന് വ്യക്തമാക്കിയിരുന്നു. സിഐടിയു ഓഫീസ് വളഞ്ഞ് ഉപരോധിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മാനേജ്മെന്റ് തീരുമാനം. മന്ത്രി നേരിട്ട് ഇടപെട്ട് ഇന്ന് മുതല്‍ തന്നെ ശമ്പളം വിതരണം ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

ഓവര്‍ഡ്രാഫ്റ്റായി പണം എടുത്ത് ശമ്പളം വിതരണം ചെയ്യാനാണ് ശ്രമം. കെഎസ്‌ആര്‍ടിസി കൈയ്യില്‍ പണമില്ലാതെയാണ് ശമ്പള വിതരണത്തിലേക്ക് പോകുന്നത്. കഴിഞ്ഞ ദിവസം കോടതിയില്‍ നിന്ന് കെഎസ്‌ആര്‍ടിസി മാനേജ്മെന്റിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. സര്‍ക്കാരില്‍ നിന്ന് പണം കിട്ടാതെ ശമ്പളം നല്‍കാനാവില്ലെന്നാണ് മാനേജ്മെന്റിന്റെ വാദം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെ.സുധാകരനെ മാറ്റരുതെന്ന് ആവശ്യപ്പെട്ടിരുന്നെന്ന് കെ.മുരളീധരൻ

0
തൃശ്ശൂര്‍: കെ.സുധാകരനെ മാറ്റരുതെന്ന് ആവശ്യപ്പെട്ടിരുന്നെന്ന് കെ.മുരളീധരൻ. സുധാകരൻ തുടരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പാർട്ടിയിൽ...

സിനിമാപ്പാട്ടിൽ ഭക്തിഗാനം മിക്സ് ചെയ്ത് ‘ഹിന്ദു വികാരം’ വ്രണപ്പെടുത്തി ; 100 ​​കോടി നഷ്ടപരിഹാരം...

0
ചെന്നൈ : തമിഴ് നടൻ സന്താനത്തിനെ വരാനിരിക്കുന്ന ഡിഡി നെക്സ്റ്റ് ലെവൽ...

തപാൽ വോട്ടുകൾ പൊട്ടിച്ചെന്ന ജി.സുധാകരന്റെ വെളിപ്പെടുത്തലിൽ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ

0
ആലപ്പുഴ: തപാൽ വോട്ടുകൾ പൊട്ടിച്ചെന്ന ജി. സുധാകരന്റെ വെളിപ്പെടുത്തലിൽ കേസെടുക്കാൻ തെരഞ്ഞെടുപ്പ്...