കോഴിക്കോട് : കോവിഡ് ഡ്യൂട്ടിയിലേര്‍പ്പെടുന്ന ജീവനക്കാര്‍ക്ക് വിശ്രമിക്കാനുള്ള കെഎസ്ആര്‍ടിസി സ്റ്റാഫ് സ്ലീപ്പര്‍ ബസ് തയ്യാറായി. എല്ലാ അടിസ്ഥാന സൗകര്യവുമുള്ള ബസാണ് നടക്കാവുള്ള കെഎസ്ആര്‍ടിസി വര്‍ക്ഷോപ്പില്‍ തയ്യാറായത്.
പഴയ സൂപ്പര്‍ എക്‌സപ്രസ് ബസാണ് വിശ്രമിക്കാനുള്ള സ്ലീപ്പര്‍ ബസാക്കി മാറ്റിയെടുത്തത്. 16 പേര്‍ക്ക് വിശ്രമിക്കാന്‍ 2 ടയര്‍ മാതൃകയില്‍ കുഷ്യന്‍ ബര്‍ത്തുകള്‍, ലോക്കറുകള്‍, എ സി, ഫാന്‍, മടക്കിവക്കാവുന്ന മേശ, ഇരിപ്പിടം, ശുദ്ധജല സൗകര്യം, വേസ്റ്റ് ബോക്‌സ്, മലിന ജലം സംഭരിക്കാന്‍ സംവിധാനം, മൊബൈല്‍ ചാര്‍ജിംഗ്, സെന്‍സര്‍ ടൈപ് സാനിറ്റൈസിംഗ് മെഷീന്‍, ബര്‍ത്തിനെ വേര്‍തിരിച്ച് നീല കര്‍ട്ടനുകള്‍ എന്നീ സൗകര്യങ്ങള്‍ ബസിലുണ്ട്.
വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള ജീവനക്കാര്‍ക്കാണ് സ്ലീപ്പര്‍ ബസ് ഒരുക്കിയിരിക്കുന്നത്. 14 പ്രവൃത്തി ദിവസം കൊണ്ടാണ് ഓടിപ്പഴകിയ സൂപ്പര്‍ എക്‌സ്പ്രസിനെ സ്റ്റാഫ് സ്ലീപ്പര്‍ ബസാക്കി കെഎസ്ആര്‍ടിസി പുത്തിറക്കിയത്.