തിരുവനന്തപുരം : കെഎസ്‌ആര്‍ടിസിക്ക് ചീത്തപ്പേരുണ്ടാക്കിയ ആറു ജീവനക്കാര്‍ക്കെതിരെ നടപടി. അച്ചടക്ക ലംഘനവും സ്വഭാവദൂഷ്യം വഴി ചീത്തപ്പേരുണണ്ടാക്കിയ ആറു ജീവനക്കരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അപകടരമായ ഡ്രൈവിങ്, മോഷണം, മദ്യപിച്ച് ഡ്യൂട്ടിക്കെത്തല്‍ ഉള്‍പ്പെടെ വ്യത്യസ്ത സംഭവങ്ങളിലാണ് നടപടി. അപകടകരമാം വിധം ബസ് ഡ്രൈവ് ചെയ്ത് രണ്ടു കോളേജ് വിദ്യാര്‍ത്ഥികളുടെ ജീവന്‍ കവര്‍ന്ന സംഭവത്തില്‍ ചടയമംഗലം ഡിപ്പോയിലെ ഡ്രൈവര്‍ ആര്‍.ബിനുവിനെ സസ്‌പെന്‍ഡ് ചെയ്തു.
കഴിഞ്ഞ 28 നാണ് കുട്ടികളുടെ ജീവന്‍ കവര്‍ന്ന അപകടം ഉണ്ടാക്കിയത്. ചടയമംഗലം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചര്‍ ബസ് സര്‍വീസ് നടത്തുമ്പോള്‍ നെട്ടയത്തറയില്‍ വെച്ച് ബൈക്കില്‍ തട്ടിയാണ് അപകടം. അപകടകരമാംവിധം ബൈക്കിനെ മറികടന്നതാണ് അപകടത്തിന് കാരണമെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി കെഎസ്‌ആര്‍ടിസി അറിയിച്ചു. ഇക്കഴിഞ്ഞ ഫബ്രുവരി 26ന് 200 ഗ്രാം ബ്രാസ് സ്‌ക്രാപ് റിവേറ്റ് കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിനാണ് പാറശാല ഡിപ്പോയിലെ ബ്ലാക്ക് സ്മിത്ത് ഐ.ആര്‍.ഷാനുവിനെ സസ്‌പെന്‍ഡ് ചെയ്തത്.
മോഷണക്കുറ്റത്തിന് പാറശ്ശാല സ്റ്റേഷനില്‍ കേസുമുണ്ട്. ഉദ്യോഗസ്ഥരില്‍ നല്ല മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയ പരിശീലന പരിപാടിയില്‍ മദ്യപിച്ചെത്തിയതിനാണ് മൂലമറ്റം യൂണിറ്റിലെ കണ്ടക്ടര്‍ ബിജു അഗസ്റ്റിനു സസ്‌പെന്‍ഷന്‍. മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയതിനാണ് എറണാകുളം ഡിപ്പോയിലെ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ എ.എസ് ബിജുകുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. ഫെബ്രുവരി 19 ന് ശിവരാത്രി ദിവസമാണ് ഇയാള്‍ മദ്യപിച്ച് ലക്കുകെട്ട് ഡ്യൂട്ടിക്കെത്തിയത്.
നെയ്യാറ്റിന്‍കര ഡിപ്പോയിലെ കണ്ടക്ടറുടെ ചികിത്സയ്ക്കായി പിരിച്ചെടുത്ത 1.39 ലക്ഷം രൂപ തിരിമറി നടത്തിയതിനാണ് ജനറല്‍ ഇന്‍സ്‌പെക്ടര്‍ ടി.ഐ.സതീഷ്‌കുമാറിന് സസ്‌പെന്‍ഷന്‍. യാത്രക്കാരനില്‍നിന്ന് ലഗേജിന്‍റെ നിരക്ക് ഈടാക്കിയശേഷം ടിക്കറ്റ് നല്‍കിയില്ലെന്ന പരാതിയില്‍ കോഴിക്കോട് ഡിപ്പോയിലെ കണ്ടക്ടര്‍ പി.ജെ.പ്രദീപിനെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ 10നായിരുന്നു സംഭവം.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.