മൂന്നാറിൽ കെഎസ്ആർടിസിയുടെ ആഡംബര ഡബിൾ ഡക്കർ ബസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ ബസ് ഡ്രൈവറെ സസ്പെൻഡ് ചെയ്ത് കെഎസ്ആർടിസി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മൂന്നാറിൽ കെഎസ്ആർടിസിയുടെ ആഡംബര ഡബിൾ ഡക്കർ ബസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ ബസ് ഡ്രൈവറെ സസ്പെൻഡ് ചെയ്ത് കെഎസ്ആർടിസി. ഡ്രൈവർ മുഹമ്മദ് കെ.പിയുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായെന്നാണ് കണ്ടെത്തൽ. ബസ് അപകടത്തിൽപ്പെട്ടത് ഡ്രൈവറുടെ അശ്രദ്ധ മൂലമാണെന്നാണ് റിപ്പോർട്ട്. എതിരെ വന്ന കാറിന്റെ അമിതവേഗമാണ് അപകടകാരണമെന്നാണ് ഡ്രൈവർ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ എതിരെയൊരു വാഹനം ഉണ്ടായിരുന്നില്ലെന്ന് സിസിടിവി ദൃശ്യങ്ങളിൽ ബോധ്യപ്പെട്ടു.

ഡ്രൈവറെ വെള്ളപൂശി ആദ്യഘട്ടത്തിൽ കെഎസ്ആർടിസി രംഗത്ത് വന്നിരുന്നു. വിശദമായ അന്വേഷണത്തിന്റെയും മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. കഴിഞ്ഞ വെള്ളിയാഴ്ച ചിന്നക്കനാൽ നിന്ന് സഞ്ചാരികളുമായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ദേശീയപാതയോരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം തകർത്ത ശേഷം ബസ് സമീപത്തെ കാനയിൽ ഇടിച്ചുനിന്നു. യാത്രക്കാർക്ക് പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ബസിൽ 45 യാത്രക്കാരുണ്ടായിരുന്നു. വിനോദസഞ്ചാരികളെ മറ്റൊരു ബസിൽ മൂന്നാറിലെത്തിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്തെ എസ്എഫ്ഐ മാർച്ചിലെ സംഘർഷം; എം. ശിവപ്രസാദും സഞ്ജീവും ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: കേരള സര്‍വകലാശാലയിൽ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതിനെതിരെ സംഘടിപ്പിച്ച എസ്എഫ്‌ഐ മാര്‍ച്ചിനിടെയുണ്ടായ...

ആയിരത്തിലധികം ജീവനുകൾ കവർന്ന് നേപ്പാൾ മിന്നൽ പ്രളയം ; 3916 പേരെക്കൂടി കണ്ടെത്താനുണ്ടെന്ന് ഔദ്യോഗിക...

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. നേപ്പാളിൽ...

കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി ; ഭീകരർ വധിക്കുമെന്നറിയിച്ച് തപാലിൽ കത്ത് ലഭിച്ചു

0
ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ചിരാ​ഗ് പാസ്വാന് വധഭീഷണി....

പന്തളം കുരമ്പാലയിൽ അയൽവാസിയെ കുത്തി പരിക്കേൽപ്പിച്ചയാൾ റിമാൻഡിൽ

0
പന്തളം : പന്തളം കുരമ്പാല ഈരിക്കലയ്യത്ത് ജംഗ്ഷനിൽ വീടിനു മുന്നിൽ റോഡ്...