തിരുവനന്തപുരം : കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരം – മാനന്തവാടി ബസാണ് അപകടത്തില്‍പ്പെട്ടത്. താമരശ്ശേരി കൈതപൊയിലിലായിരുന്നു സംഭവം. ബസ് ലോറിയുടെ പിറകില്‍ ഇടിക്കുകയായിരുന്നു ആര്‍ക്കും പരിക്കില്ല. ദീര്‍ഘ ദൂര സര്‍വീസുകള്‍ക്കായി കെ എസ് ആര്‍ ടി സിക്ക് കീഴില്‍ രൂപീകരിച്ച സ്വതന്ത്ര കമ്പനിയാണ് സ്വിഫ്റ്റ്. എട്ട് എസി സ്ലീപ്പറും, 20 എസി സെമി സ്ലീപ്പറും ഉള്‍പ്പടെ 116 ബസുകളുമായാണ് കമ്പനി സര്‍വീസ് ആരംഭിച്ചത്. എന്നാല്‍ ബസ് തുടര്‍ച്ചയായി അപകടത്തില്‍പ്പെടുകയാണ്. സ്വിഫ്‌റ്റ് ബസുകളുടെ തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് കാരണം കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച ജീവനക്കാരുടെ പരിചയ കുറവാണെന്ന് കെ എസ് ആര്‍ ടി സി എംപ്ലോയിസ് യൂണിയന്‍ നേരത്തെ ആരോപിച്ചിരുന്നു.
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തില്‍പ്പെട്ടു
RECENT NEWS
Advertisment