ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകം ; പ്രതികളില്‍ നാല് പേരെ പോലീസ് തിരിച്ചറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതക കേസില്‍ നിര്‍ണായക വഴിത്തിരിവ്. പ്രതികളില്‍ നാല് പേരെ പോലീസ് തിരിച്ചറിഞ്ഞു. ഇവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്നാണ് പോലീസിന്റെ അനുമാനം. ശംഖുവാരത്തോട് സ്വദേശി അബ്ദുറഹ്മാന്‍, ഫിറോസ്, പട്ടാമ്പി സ്വദേശി ഉമ്മര്‍, അബ്ദുള്‍ ഖാദര്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. സിസിടിവി ദൃശ്യങ്ങളാണ് ഇവരെ തിരിച്ചറിയുന്നതില്‍ നിര്‍ണായകമായത്. പ്രതികള്‍ ഉപയോഗിച്ച ബൈക്കുകളിലൊന്ന് തമിഴ്‌നാട് രജിസ്‌ട്രേഷനാണെന്നും വ്യക്തമായിട്ടുണ്ട്.

ഈ ബൈക്ക് വല്ലപ്പുഴ കടന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പോലീസ് മനസിലാക്കിയിട്ടുണ്ട്. തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ബൈക്കില്‍ സഞ്ചരിച്ചത് ഫിറോസും ഉമ്മറുമാണ്. അബ്ദുള്‍ ഖാദര്‍ ആക്ടീവ സ്‌കൂട്ടറില്‍ ആയിരുന്നു. 2018 ല്‍ ഹേമാംബിക പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന തീവെപ്പ് കേസിലും അബ്ദുള്‍ ഖാദര്‍ പ്രതിയാണെന്നാണ് പോലീസ് നിഗമനം. ഏപ്രില്‍ 16 നാണ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. സ്വന്തം കടയ്ക്കുള്ളില്‍ വെച്ചാണ് ശ്രീനിവാസന് വെട്ടേറ്റത്. മൂന്ന് ഇരുചക്രവാഹനങ്ങളിലായെത്തിയ ആറ് പേരുടെ സംഘമാണ് കൊലപാതകം നടത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രാണിയുടെ കടിയേറ്റു ; നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ തുടരുന്നു : അന്വേഷണം ആവശ്യപ്പെട്ട്...

0
ഹൈദരാബാദ് : പ്രഭാസ് ചിത്രം ഫൗജിയുടെ ഷൂട്ടിങ്ങിനിടെ നടൻ രാജേഷ് ശർമയ്ക്ക്...

താമരശ്ശേരി ചുരത്തിൽ കാറിന് മുകളിലേക്ക് മരം വീണു ; കുട്ടിയ്ക്കുൾപ്പെടെ പരിക്ക്

0
കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരം വീണ്...

രാമക്ഷേത്ര സംഭാവനക്കൊള്ള : ഒന്നാംപ്രതി അവിനാഷ് ശുക്ല ; ചമ്പത് റായിയെ അറസ്റ്റുചെയ്യണമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളക്കേസിൽ അവിനാഷ് ശുക്ല ഒന്നാംപ്രതിയെന്ന് പ്രത്യേക...

റെക്കോർഡിട്ട് പഴനിയിലെ വരുമാനം : നൂറു കോടി രൂപ കടന്നു ; പഞ്ചാമൃത വിൽപന...

0
പൊള്ളാച്ചി : തമിഴ്നാട്ടിലെ പ്രമുഖ തീർഥാടന കേന്ദ്രമായ പഴനി ദണ്ഡായുധപാണി ക്ഷേത്രത്തിൽ...