ചങ്ങനാശേരി : കോവിഡ് കാലത്ത് സര്‍വ്വീസ് നിര്‍ത്തിവെച്ചിരുന്ന കെഎസ്‌ആര്‍ടിസിയുടെ തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള സര്‍വീസ് ഇന്നു മുതല്‍ ചങ്ങനാശേരി ഡിപ്പോയില്‍ നിന്നും ആരംഭിച്ചു. പൊള്ളാച്ചി, പഴനി, തിരുച്ചിറപ്പള്ളി, തഞ്ചാവൂര്‍ വഴി പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണ്ണി പള്ളിയിലേക്ക് ഉള്ള സൂപ്പര്‍ എക്‌സ്പ്രസ് സര്‍വീസാണ് ഇന്നു മുതല്‍ പുനരാരംഭിക്കുന്നത്.
ഉച്ചയ്ക്ക് 2.30നു ചങ്ങനാശ്ശേരിയില്‍ നിന്നും പുറപ്പെടുന്ന സര്‍വീസ് കോട്ടയം, തൃശൂര്‍, പാലക്കാട്, പൊള്ളാച്ചി, പഴനി, ഡിണ്ടിഗല്‍, ട്രിച്ചി, തഞ്ചാവൂര്‍, നാഗപട്ടണം വഴി രാവിലെ 7.30നു വേളാങ്കണ്ണിയില്‍ എത്തിച്ചേരുന്നു. ഉച്ചയ്ക്ക് 2.30നു വേളാങ്കണ്ണിയില്‍ നിന്നും തിരികെ പുറപ്പെടുന്നു. സീറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ സാധിക്കുന്നതാണ്.