Monday, March 31, 2025 1:08 pm

കൊവിഡ് കാലത്ത് കൂട്ടിയ ടിക്കറ്റ് നിരക്കുകള്‍ കെ.എസ്.ആര്‍.ടി.സി ഉടന്‍ പിന്‍വലിക്കില്ലെന്ന് എ.കെ ശശീന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കൊവിഡ് കാലത്ത് കൂട്ടിയ ടിക്കറ്റ് നിരക്കുകള്‍ കെ.എസ്.ആര്‍.ടി.സി ഉടന്‍ പിന്‍വലിക്കില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. യാത്രക്കാരുടെ എണ്ണം കൂടിയത് കൊണ്ട് മാത്രം നിരക്ക് കുറയ്‌ക്കാനുളള സാഹചര്യം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് കാലത്ത് തുടങ്ങിയ സ്‌പെഷ്യല്‍ സര്‍വീസുകളില്‍ കൂടിയ നിരക്ക് തുടരുമെന്നും മന്ത്രി അറിയിച്ചു.

കൊവിഡ് വ്യാപനം കുറഞ്ഞ് ബസുകളില്‍ തിരക്കേറിയ സാഹചര്യത്തിലാണ് നിരക്ക് കുറയ്‌ക്കാനുളള ശുപാര്‍ശ കെ.എസ്.ആര്‍.ടി.സി മുന്നോട്ട് വെച്ചത്. എന്നാല്‍ അതിനുളള സമയമായിട്ടില്ലെന്നാണ് ഗതാഗതമന്ത്രിയുടെ നിലപാട്. പഴയ നിരക്ക് പുനസ്ഥാപിച്ചാല്‍ സ്വകാര്യ ബസ് സമരമുള്‍പ്പടെയുളള പ്രതിഷേധവും സര്‍ക്കാര്‍ കണക്കിലെടുക്കുന്നുണ്ട്.

നിരക്ക് കൂട്ടിയ സബ് കമ്മിറ്റി തന്നെ ഇളവിന് ശുപാര്‍ശ നല്‍കട്ടെയെന്നാണ് ഗതാഗത വകുപ്പിന്റെ നിലപാട്. ദീര്‍ഘദൂര സര്‍വീസുകളില്‍ ആളുകള്‍ കൂടിയിട്ടുണ്ടെങ്കിലും പ്രതിസന്ധിയില്‍ നിന്ന് കരകയറാനുളള വരുമാന വര്‍ദ്ധനവുണ്ടായിട്ടില്ല. ഇന്ധന വില വര്‍ദ്ധന കണക്കാക്കി കൊവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ നിരക്ക് ഭാവിയിലും ചെറിയ മാറ്റം വരുത്തി നിലനിര്‍ത്തുന്നതാകും സര്‍ക്കാര്‍ തീരുമാനം. നിരക്ക് പരിഷ്‌കരണത്തിനായി ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷനോട് പുതിയ റിപ്പോര്‍ട്ട് തേടുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അധ്യാപകന്‍റെ ക്രൂര മർദനത്തിൽ ദളിത്‌ വിദ്യാർഥിയുടെ തലയോട്ടി പൊട്ടി

0
ചെന്നൈ : തമിഴ്നാട് വിഴുപ്പുറത്ത് അധ്യാപകന്‍റെ ക്രൂര മർദനത്തിൽ ദളിത്‌ വിദ്യാർഥിയുടെ...

നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കിണറ്റിലേക്ക് വീണ് അച്ഛനും മകനും ദാരുണാന്ത്യം

0
മലപ്പുറം : മലപ്പുറം കാടാമ്പുഴയില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കിണറ്റിലേക്ക് വീണ്...

കൈപ്പട്ടൂർ- മാത്തൂർ പാലം യാഥാർഥ്യമാകുന്നു

0
പന്തളം : കൈപ്പട്ടൂർ- മാത്തൂർ പാലം യാഥാർഥ്യമാകുന്നു. വള്ളിക്കോട്- ചെന്നീർക്കര...

ആശാ സമരത്തിന് ഐക്യദാര്‍ഢ്യം ; മുടി മുറിച്ച് ബിജെപി നേതാക്കളും

0
ആശാ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപി പ്രവര്‍ത്തകരും മുടിമുറിച്ചു. സെക്രട്ടേറിയറ്റ് പടിക്കല്‍...