ഫേയ്സ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ കടത്തിക്കൊണ്ടുപോകാനെത്തിയ രണ്ടംഗ സംഘത്തെ അറസ്റ്റുചെയ്തു

For full experience, Download our mobile application:
Get it on Google Play

കോവളം : ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ കടത്തിക്കൊണ്ടുപോകാനെത്തിയ രണ്ടംഗ സംഘത്തെ തിരുവല്ലം പോലീസ് അറസ്റ്റുചെയ്തു. മലപ്പുറം കടമ്പോട് സ്വദേശികളായ ശിഹാബുദ്ദീന്‍ (32), സുഹൈല്‍ (21) എന്നിവരാണ് തിരുവല്ലം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി തിരുവല്ലം ജംഗ്ഷനില്‍ പരിശോധന നടത്തിയ പോലീസ് പട്രോളിംഗ് സംഘമാണ് ഇവരെ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്ന് കഞ്ചാവും പുകയില ഉത്പന്നങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് യുവതിയെ കൊണ്ടുപോകാനെത്തിയതാണെന്ന് ഇവര്‍ വെളിപ്പെടുത്തിയത്.

യുവതിയുമായി ഫേയ്സ് ബുക്ക് വഴി സൗഹൃദം സ്ഥാപിച്ചത് ശിഹാബുദ്ദീനാണ്. ഇയാള്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണെന്നും ഭാര്യയുമായി പിണങ്ങി കഴിയുന്നതിനിടെയാണ് യുവതിയുമായി പരിചയപ്പെട്ടതെന്നും പോലീസ് പറഞ്ഞു. തിരുവല്ലം എസ്.എച്ച്‌.ഒ സജികുമാര്‍, എസ്.ഐ നിതിന്‍, ഗ്രേഡ് എസ്.ഐമാരായ വേണു, അരുണ്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ഇവരെ പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....