തിരുവനന്തപുരം : കെഎസ്ആർടിസി ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകൾ കത്തി നശിച്ചു. തിരുവനന്തപുരം വെഞ്ഞാറമ്മൂട് ഡിപ്പോയിലാണ് സംഭവം. ഇന്നലെ രാത്രി ഒരു മണിയോടെയാണ് കെഎസ്ആർടിസി ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകൾ കത്തി നശിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. പുതുതായി സർവീസിനെത്തിച്ച അഞ്ച് ഇ.ടി.എം മെഷീനുകളാണ് കത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി കെ.എസ്.ആർ.ടി.സി അറിയിച്ചു. മുൻപ് വയനാട്ടിലും സമാനമായി ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ കത്തി നശിച്ചിരുന്നു.
കെഎസ്ആർടിസി ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകൾ കത്തി നശിച്ചു
RECENT NEWS
Advertisment