കേരള സര്‍വകലാശാല യുവജനോത്സവത്തിന് ഇന്ന് തുടക്കം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കേരള സര്‍വകലാശാല യൂണിയന്‍ യുവജനോത്സവത്തിന് ഇന്ന് കൊല്ലത്ത് തുടക്കമാകും. 9 വേദികളിലായി 250ലധികം കോളേജുകളില്‍ നിന്നുള്ള പ്രതിഭകള്‍ മാറ്റുരയ്ക്കും. യുവജനോത്സവം ഈ മാസം 27 നാണ് സമാപിക്കുക.  കൊല്ലം എസ് എന്‍ കോളേജിലെ കെപിഎസി ലളിത നഗര്‍ ആണ് കലോത്സവത്തിന്റെ പ്രധാന വേദി. ഇതിന് പുറമെ എസ് എന്‍ കോളേജിലെ തന്നെ ബിച്ചു തിരുമല നഗര്‍, എസ് എന്‍ വനിത കോളേജില്‍ ക്രമീകരിച്ചിട്ടുള്ള നെടുമുടി വേണു നഗര്‍, എസ് പി ബാലസുബ്രഹ്മണ്യം നഗര്‍, ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ ലതാ മങ്കേഷ്‌കര്‍ നഗര്‍, പി എസ് ബാനര്‍ജി നഗര്‍, ടി കെ എം ആര്‍ട്ട്‌സ് കോളേജിലെ വി എം കുട്ടി നഗര്‍, പി ബാലചന്ദ്രന്‍ നഗര്‍, ഫാത്തിമ മെമ്മോറിയല്‍ ടെയിനിങ് കോളേജിലെ കൈനകരി തങ്കരാജ് നഗര്‍ എന്നി വേദികളിലും മത്സരങ്ങള്‍ നടക്കും.

102 മത്സര ഇനങ്ങളാണ് ഉള്ളത്. ഇതില്‍ മൂവായിരത്തോളം പ്രതിഭകള്‍ മാറ്റുരയ്ക്കും. കലോത്സവത്തിനായി കൊല്ലം നഗരം ഒരുങ്ങി കഴിഞ്ഞു. പ്രതിഭകള്‍ പരിശീലന തിരക്കിലാണ്. ഇന്ന് വൈകിട്ട് അഞ്ച് മണിയ്ക്ക് കൊല്ലം എസ്എന്‍ കോളേജിലെ പ്രധാനവേദിയില്‍ കലോത്സവത്തിന് തിരിതെളിയും. മത്സരാര്‍ത്ഥികള്‍ക്ക് വിപുലമായ സജ്ജീകരണങ്ങളാണ് ക്യാമ്പസുകളില്‍ ഒരുക്കിയിരിക്കുന്നത്. കലോത്സവത്തിന്റെ ആദ്യ ദിവസമായ ഇന്ന് മോഹിനിയാട്ടം, കഥകളി, ഗസല്‍ എന്നീ മത്സരങ്ങള്‍ നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബഖ്ത്യാർപൂരിന്റെ പേര് നിതീഷ്പൂരാക്കണമെന്ന് ബിഹാറിലെ മന്ത്രി ; നിർദ്ദേശം തള്ളി ജെഡിയു

0
പാട്‌ന : ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജന്മസ്ഥലമായ ബഖ്ത്യാർപൂരിന്റെ...

പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും ടി. വീണക്കുമെതിരായ ഇഡി നടപടികള്‍ക്കിടെ ഫേസ്ബുക് പോസ്റ്റുമായി...

0
കോഴിക്കോട്: മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും...

‘എസ്ഐആർ രക്തരഹിത കൂട്ടക്കൊല’ ; വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നതിൽ രൂക്ഷവിമർശനവുമായി പ്രകാശ്...

0
ഹൈദരാബാദ് : വോട്ടർപട്ടികയിൽ നിന്ന് വൻതോതിൽ പേരുകൾ നീക്കം ചെയ്യുന്നത് ‘രക്തരഹിത...

കോഴിക്കോട് ടൗൺ പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രം​ഗത്ത്

0
കോഴിക്കോട്: കോഴിക്കോട് ടൗൺ പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രം​ഗത്ത്. സി...