കെഎസ്ആർടിസിയ്ക്ക് പുതുതായി 180 ബസുകൾ കൂടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെഎസ്ആർടിസിയ്ക്ക് പുതുതായി 180 ബസുകൾ കൂടി വരുന്നു. നേരത്തെ ടെൻഡർ നൽകിയ 143 ബസുകൾ കൂടാതെ പുതിയ 180 ബസുകൾ കൂടി വാങ്ങാൻ കെഎസ്ആർടിസി തീരുമാനിച്ചിരിക്കുകയാണ്. ഇതിനുള്ള ടെൻഡർ ഉടൻ നൽകും. പുതുതായി വാങ്ങുന്നവയിൽ 100 എണ്ണം സൂപ്പർഫാസ്റ്റ് സർവീസിനും 50 എണ്ണം ഓർഡിനറി സർവീസിനും 30 എണ്ണം ഫാസ്റ്റ് പാസഞ്ചർ സർവീസിനുമാണ്. കഴിഞ്ഞ ദിവസം കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം കൈവരിച്ചിരുന്നു. 10.19 കോടി രൂപയാണ് ഒറ്റ ദിവസം കൊണ്ട് കെഎസ്ആർടിസി നേടിയെടുത്തത്.

2025 സെപ്റ്റംബര്‍ 8-ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി രൂപ കെഎസ്ആര്‍ടിസി സ്വന്തമാക്കിയത്. മുൻപ് 2024 ഡിസംബർ 23 ന് ശബരിമല സീസണിൽ നേടിയ ഓപ്പറേറ്റിംഗ് റവന്യു ആയ 9.22 കോടി രൂപ എന്ന നേട്ടമാണ് പഴങ്കഥയായത്. മാനേജ്മെന്റ് നടപ്പിലാക്കിയ പരിഷ്‍കരണ നടപടികളും പുതിയ ബസുകൾ സർവീസിൽ കൊണ്ടുവന്നതുമൊക്കെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് കാരണമായതായാണ് വിലയിരുത്തൽ. പുതിയ ബസുകളുടെ വരവും ഡിജിറ്റൽ പേയ്മെന്റ് ട്രാവൽ കാർഡ്, ചലോ ആപ്പ് തുടങ്ങി കെഎസ്ആർടിസിയിൽ കൊണ്ടുവന്ന നിരവധി മാറ്റങ്ങളും സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും ഗുണകരമായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ മദ്യവിൽപന ; അഞ്ച് വർഷമായി ഒളിവിലായിരുന്ന ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

0
സന്താംപുർ (ഗുജറാത്ത്) : മദ്യനിരോധനമുള്ള ഗുജറാത്തിൽ അനധികൃത മദ്യവിൽപ്പന നടത്തിയ കേസിൽ...

ആലപ്പുഴയിൽ വാടകവീട്ടിൽ നിന്നും 65 കാരന്റെ മൃതദേഹം കണ്ടെത്തി ; കൈകാലുകൾ കെട്ടിയിട്ട...

0
ആലപ്പുഴ : കരുവാറ്റയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന കൊല്ലം സ്വദേശി ശിവൻകുട്ടി...

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...